വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മഗീന തിലൻ തുഷാര മിറാൻഡോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Balapitiya | 1 മാർച്ച് 1981|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം-കൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടം-കൈ മീഡിയം ഫാസ്റ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 96) | 27 ജൂൺ 2003 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 19 നവംബർ 2010 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 136) | 15 ഏപ്രിൽ 2008 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 7 ജൂൺ 2010 v സിംബാബ്‌വേ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 23) | 10 ഒക്ടോബർ 2008 v സിംബാബ്‌വേ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 11 മേയ് 2010 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–2011 | ചെന്നൈ സൂപ്പർ കിങ്ങ്‌സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–08 | Sinhalese Sports Club | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2006–07 | Colts Cricket Club | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–06 | Nondescripts Cricket Club | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1998–2001 | Singha Sports Club | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 8 ഫെബ്രുവരി 2011 |
ക്രിക്കറ്റ് കളിയുടെ എല്ലാ ഫോർമാറ്റുകളും കളിച്ചിട്ടുള്ള ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് മഗീന തിലൻ തുഷാര മിറാൻഡോ എന്ന തിലൻ തുഷാര (ജനനം: മാർച്ച് 1, 1981). ഇദ്ദേഹം ഒരു ഇടൻ കൈയ്യൻ ബാറ്റ്സ്മാനും ഇടംകൈ മീഡിയം ഫാസ്റ്റ് ബൗളറുമാണ്. 2010ന് ശേഷം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടില്ലെങ്കിലും, മൂർസ് സ്പോർട്സ് ക്ലബിനായുള്ള ശ്രീലങ്കൻ ആഭ്യന്തര മത്സരങ്ങളിൽ സജീവ അംഗമാണ് തുഷാര.
തുഷാര 1998-99-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ശ്രീലങ്കയിലെ പ്രീമിയർ ഫാസ്റ്റ് ബൗളിംഗ് അക്കാദമിയിലെ അദ്ദേഹത്തിന്റെ പ്രകടനം സെലക്ടർമാരെ ആകർഷിക്കുകയും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ തുഷാരയെ ഉൾപ്പെടുത്തുകയും ചെയ്തു. 2006/2007ൽ ശ്രീലങ്കയിൽ പ്രവിശ്യകൾക്കിടയിൽ നടന്ന ഫസ്റ്റ് ക്ലാസ് പരമ്പരയിൽ കടുരത മറൂണിനായി മികച്ച ഇന്നിംഗ്സുകൾ അദ്ദേഹം പുറത്തെടുത്തു.
2009 ഫെബ്രുവരി 6 ന് ഐപിഎൽ ലേലത്തിൽ 140000 ഡോളറിനാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സ് അദ്ദേഹത്തേ വാങ്ങുകയും ചെന്നൈയ്ക്കു വേണ്ടി കുറച്ച് ഗെയിമുകൾ അദ്ദേഹം കളിക്കുകയും ചെയ്തു[1]. 2016 ലെ സൂപ്പർ ട്വന്റി -20 പ്രൊവിൻഷ്യൽ ടൂർണമെന്റിലും ഹംബന്തോട്ട ട്രൂപ്പേഴ്സിനായി കളിച്ചു.
ആദ്യ പരമ്പരയിൽ ഏകദിന മത്സരങ്ങൾ കളിച്ചില്ലെങ്കിലും 2003ലെ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. എന്നാൽ ആ പരമ്പരയിൽ അദ്ദേഹത്തിന് കൂടുതൽ ശോഭിക്കാനായില്ല. അദ്ദേഹം മികച്ച സ്കോർ ചെയ്യാത്തതുകൊണ്ടും വിക്കറ്റുകളൊന്നും നേടാത്തതിനാലും അടുത്ത പരമ്പയിൽ നിന്നും തഴയപ്പെട്ടു.
ഒടുവിൽ 2008ലെ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഇത്തവണ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി, അടുത്ത മത്സരത്തിലെ മൂന്ന് വിക്കറ്റുമുൾപ്പടെ, പരമ്പരയിൽ മൊത്തം എട്ട് വിക്കറ്റുകൾ വീഴ്ത്തി. വെസ്റ്റിൻഡീസിനെതിരായ അതേ പരമ്പരയിൽ, മൂന്നാം ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചു, 5.2–1–12–1 എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം, എന്നാൽ മഴ മൂലം ഈ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഏകദിന കരിയറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഈ നേട്ടം കൈവരിയ്ക്കുന്ന പതിനെട്ടാമത്തെ ബൗളറായി[2].
അദ്ദേഹത്തിന്റെ മികച്ച ഏകദിന പ്രകടനം ഇന്ത്യയ്‌ക്കെതിരെയായിരുന്നു, ശ്രീലങ്കയിൽ നടന്ന ഏകദിന പരമ്പരയിൽ, പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ തന്റെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടമായ 5/47 ഉൾപ്പെടെ 10 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം 54* ഉൾപ്പടെ 168 റൺസ് നേടി. ഏകദിനത്തിലെ അദ്ദേഹത്തിന്റെ മികച്ച ബാറ്റിംഗ് പ്രകടനവും ബൗളിംഗ് പ്രകടനവും ഈ പരമ്പരയിലായിരുന്നു. 2008 ഒക്ടോബർ 10ന് കാനഡയിൽ വച്ച് സിംബാബ്‌വേയ്ക്കെതിരെയാണ് തിലൻ ടി20 അന്താരഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം നടത്തിയത്, ഈ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലങ്കിലും മൂന്ന് ഓവർ ബൗൾ ചെയ്ത അദ്ദേഹം 19 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി, മത്സരത്തിൽ ശ്രീലങ്ക ആറു പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റുകൾക്ക് വിജയിച്ചു[3].
2008-2010 കാലയളവിൽ ചമിന്ദ വാസിന്റെ വിരമിക്കലും ലസിത് മലിംഗയ്ക്ക് പരിക്കേറ്റതും സൃഷ്ടിച്ച ശൂന്യത നികത്താൻ അദ്ദേഹത്തിനും നുവാൻ കുലശേഖരയ്ക്കും കഴിഞ്ഞു. 2009 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഐസിസിയുടെ ലോക ഏകദിന ഇലവനിൽ പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ടു[4]. 2010ൽ സിംബാബ്‌വെയിൽ ത്രിരാഷ്ട്ര ഏകദിന പരമ്പര കളിക്കാൻ തുഷാര തിരഞ്ഞെടുക്കപ്പെട്ടു. തന്റെ അവസാന ഏകദിന മത്സരത്തിൽ അമ്പതാം ഏകദിന വിക്കറ്റ് നേട്ടം കൈവരിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അമ്പതാം ഏകദിന വിക്കറ്റ് ഹാമിൽട്ടൺ മസകാഡ്സയായിരുന്നു.
# | നേട്ടം | മത്സരം | എതിരാളി | വേദി | പട്ടണം | രാജ്യം | വർഷം |
---|---|---|---|---|---|---|---|
1 | 5/83 | 7 | പാകിസ്താൻ | സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് | കൊളംബോ | ശ്രീലങ്ക | 2009 |
# | നേട്ടം | മത്സരം | എതിരാളി | വേദി | പട്ടണം | രാജ്യം | വർഷം |
---|---|---|---|---|---|---|---|
1 | 5/47 | 10 | ഇന്ത്യ | ആർ. പ്രേമദാസ സ്റ്റേഡിയം | കൊളംബോ | ശ്രീലങ്ക | 2008 |