തരം | ദിനപത്രം |
---|---|
ഉടമസ്ഥ(ർ) | സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി |
എഡിറ്റർ-ഇൻ-ചീഫ് | വി. പരമേശ്വരൻ |
സ്ഥാപിതം | 1963 |
രാഷ്ട്രീയച്ചായ്വ് | കമ്മ്യൂണിസം |
ഭാഷ | തമിഴ് |
ആസ്ഥാനം | ചെന്നൈ |
ഔദ്യോഗിക വെബ്സൈറ്റ് | theekkathir.in |
സി.പി.ഐ.എമ്മിന്റെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ മുഖപത്രമാണ് തീക്കതിർ.
ആശയസമരത്തിനുള്ള ആയുധമെന്നനിലയിൽ 1963 ജൂൺ 29നാണ് തീക്കതിർ ഒരു വാരികയായി ചെന്നൈയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്.[1] കോയമ്പത്തൂരിലെ മിൽ തൊഴിലാളികളിൽനിന്ന് സംഭരിച്ച സംഭാവനയായിരുന്നു ആദ്യ മൂലധനം. അർപുതസാമി (അപ്പു ) ആയിരുന്നു ആദ്യ പത്രാധിപർ. 1964ൽ സിപിഐ എം രൂപീകരിക്കപ്പെട്ടപ്പോൾ പാർട്ടിയുടെ തമിഴ്നാട് സംസ്ഥാനകമ്മിറ്റിയുടെ മുഖപത്രമായി തീക്കതിർ മാറി. 1969ൽ മധുരയിൽനിന്നു സ്ഥിരം പതിപ്പ് പ്രസിദ്ധീകരണമാരംഭിച്ചു. 1971 മുതൽ തീക്കതിർ ദിനപത്രമായി പ്രസിദ്ധീകരിച്ചുതുടങ്ങി. 1993-ൽ രണ്ടാമത്തെ പതിപ്പ് ചെന്നൈയിൽനിന്ന് ആരംഭിച്ചു. മൂന്നാമത്തെ പതിപ്പ് 2007 മെയ് 23ന് കോയമ്പത്തൂരിൽനിന്നും നാലാമത്തെ പതിപ്പ് 2010 സെപ്തംബർ 5ന് തിരുച്ചിറപ്പള്ളിയിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. പി പരമേശ്വരനാണ് നിലവിലെ പത്രാധിപർ.
{{cite news}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]