തീസ്ത സെതൽവാദ് | |
---|---|
![]() തീസ്ത സെതൽവാദ് | |
ജനനം | |
ദേശീയത | ഇന്ത്യക്കാരി |
തൊഴിൽ(s) | പത്രപ്രവർത്തക പ്രസംഗക പൌരാവകാശ പ്രവർത്തക |
ഇന്ത്യയിലെ ഒരു പൗരാവകാശ പ്രവർത്തകയും പത്രപ്രവർത്തകയുമാണ് തീസ്ത സെതൽവാദ് (Teesta Setalvad). (ജനനം. ഫെബ്രുവരി 9, 1962) ഗുജറാത്തിലെ കലാപത്തിന് ഇരയായവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് അവർ ഏറെ പ്രശസ്തയായത്.
മുംബൈയിൽ അഭിഭാഷകനായിരുന്ന അതുൽ സെതൽവാദിന്റെയും സീതാ സെതൽവാദിന്റെയും മകളായി ഗുജറാത്തിലെ ഒരു ഹിന്ദു കുടുംബത്തിൽ 1962 ലാണ് തീസ്ത ജനിച്ചത്. പ്രശസ്ത അഭിഭാഷകനും ഇന്ത്യയുടെ ആദ്യ അറ്റോർണി ജനറലുമായിരുന്ന എം.സി. സെതൽവാദ് തീസ്തയുടെ അപ്പൂപ്പനാണ്.[1] മുസ്ലീം സമുദായത്തിൽ പിറന്ന പത്രപ്രവർത്തകനായ ജാവേദ് ആനന്ദാണ് അവരുടെ ജീവിതപങ്കാളി.[2][3]
മുംബൈ സർവ്വകലാശാലയിൽ നിന്നും തത്ത്വചിന്തയിൽ ബിരുദമെടുത്ത തീസ്ത 1983 ൽ പത്രപ്രവർത്തകയായി ജോലിയാരംഭിച്ചു. ദി ഡെയ്ലി (ഇന്ത്യ), ഇന്ത്യൻ എക്സപ്രസ്സ്, ബിസിനസ്സ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിൽ ആദ്യകാലത്ത് അവർ ജോലിനോക്കി. 1993 ലെ മുംബൈ കലാപത്തിൽ പ്രതിഷേധിച്ച് തീസ്തയും ജാവേദും തങ്ങളുടെ സ്ഥിരം ജോലി ഉപേക്ഷിച്ച് കമ്മ്യൂണലിസം കോംബാറ്റ് എന്ന മാസിക ആരംഭിച്ചു. പൌരാവകാശ പ്രവർത്തനങ്ങളിൽ ഇവർ ഇക്കാലത്ത് സജീവമാകുവാനും തുടങ്ങി.[4] തീസ്തയുടെ സ്വന്തം സ്ഥലമായ ഗുജറാത്തിൽ 2002 ൽ നടന്ന വർഗ്ഗീയ കലാപത്തിനെ തുടർന്ന് നടത്തിയ പ്രവർത്തനങ്ങൾ അവരുടെ ജീവതത്തിലെ നിർണ്ണായകമായ ഒന്നായിമാറി. ഈ ഇടപെടലുകളിലൂടെ ഗുജറാത്ത് കലാപത്തിൽ ആ സമയത്തെ സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെയും പങ്ക് സജീവ ചർച്ചയാവുകയും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ കലാപക്കേസുകൾ വിചാരണ ചെയ്യുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു.
2007-ൽ തീസ്തക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
2022 ജൂണിൽ, ഗുജറാത്ത് പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് തീസ്ത സെതൽവാദിനെ അറസ്റ്റ് ചെയ്യുകയും ജൂലൈ 1 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയുമുണ്ടായി.[5] മുംബൈയിലെ ജുഹുവിലെ അവരുടെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത അവരെ ഗുജറാത്തിലെ അഹമ്മദാബാദിലേക്കാണ് കൊണ്ടുപോയത്. മനുഷ്യാവകാശ പ്രവർത്തകരുടെ യു.എൻ. പ്രത്യേക റിപ്പോർട്ടറായ മേരി ലോലർ തീസ്ത സെതൽവാദിൻറെ അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.[6]
സെതൽവാദിന്റെ അറസ്റ്റ് മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ നേരിട്ടുള്ള പ്രതികാര നടപടിയായി ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ വിശേഷിപ്പിച്ചു. സാകിയ ജാഫ്രിയുടെ ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ സെതൽവാദിന്റെ പേര് പരാമർശിച്ച സുപ്രീം കോടതി ജഡ്ജിമാരെ പ്രശാന്ത് ഭൂഷൺ വിമർശിച്ചു.
{{cite web}}
: Check date values in: |date=
(help)