ഒരിനം സ്പാനിഷ് സുഷിര വാദ്യമാണ് തുത്രൂക്ക,[1]
ശക്തിയായി ഊതി ശബ്ദമുണ്ടാക്കാവുന്ന ഒരു മൃഗക്കൊമ്പും അതിനോടുചേർന്നുള്ള ഒരു വളഞ്ഞ കുഴലുമാണു് തുത്രൂക്കയുടെ ഘടന. ചുസ്ക്യു എന്നറിയപ്പെടുന്ന ഒരിനം കനം കുറഞ്ഞ ചൂരൽ കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. സാധാരണ ഈ ഉപകരണത്തിന് ഒരറ്റത്തുനിന്നു് മറ്റേ അറ്റം വരെ രണ്ടു മുതൽ അഞ്ചു മീറ്റർ വരെ നീളവും രണ്ടുമുതൽ പത്തുവരെ സെന്റിമീറ്റർ വ്യാസവുമുണ്ടാകും. ചൂരൽ നീളത്തിൽ രണ്ടായി പകുത്ത് വള്ളികൾകൊണ്ടോ കുതിര തുടങ്ങിയ മൃഗങ്ങളുടെ കുടൽ സംസ്കരിച്ചുണ്ടാക്കിയ ചരടുകൾകൊണ്ടോ കമ്പിളി നൂൽ കൊണ്ടോ ചുറ്റിക്കെട്ടിയാണു് കുഴൽഭാഗം നിർമ്മിക്കുന്നത്. തുത്രൂക്കയിൽ ഊതുന്ന മർദ്ദമോ ചുണ്ടിന്റെ സ്ഥാനമോ ക്രമീകരിച്ച് വ്യത്യസ്തമായ സ്വരങ്ങൾ പുറപ്പെടുവിക്കാനാകും.