തെസെറ്റ അബ്രഹാം | |
---|---|
ജനനം | |
ദേശീയത | ഇറ്റാലിയൻ-എത്യോപ്യൻ |
തൊഴിൽ | മോഡൽ, നടി |
ഇറ്റാലിയൻ-എത്യോപ്യൻ മോഡലും നടിയുമാണ് തെസെറ്റ അബ്രഹാം (ജനനം: 15 ഫെബ്രുവരി 1985).
എത്യോപ്യൻ മാതാപിതാക്കൾക്ക് ജിബൂട്ടിയിൽ ജനിച്ച അബ്രഹാം അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് താമസം മാറി. 2002-ൽ "മിസ് ഇറ്റലി ആഫ്രിക്ക" മത്സരത്തിൽ വിജയിച്ചതോടെ ഫാഷൻ ലോകത്തേക്ക് കടക്കാൻ അവസരമൊരുങ്ങി.[1][2] ഫെൻഡി, ജിയാൻഫ്രാങ്കോ ഫെറെ, റീപ്ലേ, മോസ്ചിനോ, ജീൻ പോൾ ഗാൽട്ടിയർ തുടങ്ങിയ ബ്രാൻഡുകളിൽ അവർ മോഡലായി.[3] അബ്രഹാം ടൂറിസ്റ്റ് കൺസൾട്ടന്റിൽ ഡിപ്ലോമ നേടി. 2010-ൽ മിസ് ഇറ്റാലിയ മത്സരത്തിൽ പങ്കെടുത്തു.[4]
സിനിമാ ലോകത്ത് താൽപര്യം പ്രകടിപ്പിച്ച അബ്രഹാം പതിനെട്ടാം വയസ്സിൽ ഫിലിം ഓഡിഷനിൽ പങ്കെടുക്കാൻ തുടങ്ങി. ഓഡിഷനിൽ അവർ വളരെ സുന്ദരിയാണെന്ന് പറഞ്ഞത് അവരെ അത്ഭുതപ്പെടുത്തി.[1] 2012-ൽ എ ഫ്ലാറ്റ് ഫോർ ത്രീ എന്ന സിനിമയിൽ അബ്രഹാമിന് ഒരു ചെറിയ വേഷം ഉണ്ടായിരുന്നു. 2015-ൽ സംവിധായകൻ ഇവാൻ കൊട്രോണിയോയുടെ ഓഡിഷന് ഒരു മാസത്തിനുശേഷം, അബ്രഹാമിന് ടിവി സീരീസായ È അരിവറ്റ ലാ ഫെലിസിറ്റയിൽ ഒരു വേഷം ലഭിച്ചു.[3]2015 മുതൽ, കൊട്രോണിയോയ്‌ക്കൊപ്പം നിരവധി സിനിമകളിലും ടിവി പരമ്പരകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1]2017 ൽ, ലുൾട്ടിമ റിമ എന്ന ഹ്രസ്വചിത്രത്തിൽ ഇറ്റലിയിലെ ലോർഡ് ബൈറോണിന്റെയും മേരി ഷെല്ലിയുടെയും ജീവിതത്തിൽ താൽപ്പര്യമുള്ള ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായി അബ്രഹാം അഭിനയിച്ചു.[5] 2018-ലെ ഹ്രസ്വ ചിത്രമായ ലാ ഫെസ്റ്റ പി ബെല്ലിസിമയിൽ അമ്മയായി അഭിനയിച്ചു. 2019-ൽ മി വേൾഡ് യംഗ് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കാൻ അബ്രഹാം സഹായിച്ചു.[6]
അബ്രഹാമിന് ഒരു മകനുണ്ട്. ഇറ്റലിയിലെ വംശീയതയ്‌ക്കെതിരെ അവർ തുറന്നുപറയുന്നു, സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്ന കറുത്തവർഗക്കാർ കത്തോലിക്കാ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് അവർ പറഞ്ഞു. പുതിയ സംസ്കാരങ്ങളിലേക്ക് മനസ്സ് തുറക്കുന്നതിനുള്ള ഒരു മാർഗമായി അബ്രഹാം യാത്രയെ പ്രോത്സാഹിപ്പിക്കുന്നു.[1]അവർ ഇപ്പോൾ റോമിലാണ് താമസിക്കുന്നത്.[4]