തെസ്പേസ്യ | |
---|---|
![]() | |
Thespesia populnea | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Thespesia Sol. ex Corrêa
|
Species | |
18 species, see text | |
Synonyms | |
Armourea Lewton |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് തെസ്പേസ്യ (Thespesia). ഗൊസ്സീപിയം ജീനസ്സുമായി വളരെ സാമ്യമുള്ള ഒരു ജീനസ്സാണിത്. ഏകദേശം 18 സ്പീഷിസുകളുള്ള ഈ സസ്യജനുസ്സിൽ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. ഓഷ്യാനിയ മുതൽ ഏഷ്യ, ആഫ്രിക്ക, കരീബിയവരെയും ജനുസ്സിലെ സസ്യങ്ങൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. പൂവരശ്ശ്, കാട്ടുപരുത്തി എന്നിവ ഈ ജനുസ്സിൽ ഉൾപ്പെടുന്നതാണ്.
ഇവയുടെ ഇലകൾ 3-5 തൊങ്ങലോടു (lobe) കൂടിയ ഹസ്തകലഘുപത്രങ്ങളാണ്. ഇവയുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയും പ്രസമത (actinomorphy)പാലിക്കുന്നവയാണ്. 6 സെ.മീ. വിസ്തീർണ്ണമുള്ളതാണിവയുടെ പൂക്കൾ. മഞ്ഞ, ധൂമം, കടുത്ത ധൂമ വർണ്ണം എന്നീ നിറങ്ങളിൽ മനോഹരവും മിനുസമുള്ളകതുമായ ആകർഷകമായ ദളങ്ങളാണിവയ്ക്കുള്ളത്. ഓരോ ദളങ്ങളുടേയും താഴ്ഭാഗത്തായി ചുവന്ന നിറം കാണാം.[2]
തിരഞ്ഞെടുത്ത സ്പീഷിസുകൾ ഉൾപ്പെടുത്തുന്നു.