തോമസ് കൈലാത്ത് | |
---|---|
![]() തോമസ് കൈലാത്തും ഭാര്യ സാറയും 2007ലെ IEEE മെഡൽ ഓഫ് ഹോണർ ചടങ്ങിനിടെ | |
ജനനം | |
ദേശീയത | അമേരിക്കൻ പൗരൻ |
കലാലയം | മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളേജ് ഓഫ് എഞ്ജിനീയറിങ്ങ്, പൂണെ |
അവാർഡുകൾ | IEEE James H. Mulligan, Jr. Education Medal (1995) Claude E. Shannon Award (2000) IEEE Medal of Honor (2007) Padma Bhushan (2009) |
Scientific career | |
Fields | കണ്ട്രോൾ തിയറി |
Institutions | സ്റ്റാൻഫോർഡ് സർവ്വകലാശാല |
ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും വിവരവിനിമയശാസ്ത്രതത്വജ്ഞനും കണ്ട്രോൾ എഞ്ചീനീയറും സംരംഭകനും ഹിറ്റാച്ചിയിലെ പ്രശസ്ത എഞ്ചിനീയറും സ്റ്റാൻഫോഡ് സർവകലാശാലയിലെ എമരിറ്റസ് പ്രൊഫസ്സറും ആണ് തോമസ് കൈലാത്ത് (ജനനം: 1935 ജൂൺ 7നു മഹാരാഷ്ട്രയിലെ പൂനയിൽ). അദ്ദേഹം അനേകം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അതിൽ വ്യാപകമായി വായിക്കപ്പെടുന്നതും പ്രശസ്തവുമായ കൃതി "ലീനിയർ സിസ്റ്റം" എന്ന പുസ്തകം ആണ്. ഇത് ശാസ്ത്രലോകത്ത് ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ട ഗ്രന്ഥമാണ്.[1]
തോമസ് കൈലാത്തിന്റെ മാതാപിതാക്കൾ മലയാളികളായ ചെങ്ങന്നൂർക്കാരായ സിറിയൻ ക്രിസ്ത്യാനികളായിരുന്നു.[2] അദ്ദേഹം പൂനെയിലെ സെന്റ് വിൻസെന്റ് ഹൈസ്കൂളിൽ പ്രാദമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പൂനെ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും 1956ൽ എഞ്ചിനീയറിങ്ങ് ബിരുദം കരസ്ഥമാക്കി. 1959ൽ ബിരുദാനന്ദബിരുദം നേടി. തുടർന്ന് മസ്സാച്ച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഡോക്ടറേറ്റു നേടുമ്പോൾ അദ്ദേഹമായിരുന്നു ഇത്തരത്തിൽ എം.ഐ.ടി.യിൽ നിന്നും ഡോക്ടറെറ്റു നേടുന്ന ആദ്യ ഇന്ത്യക്കാരൻ.[3]
സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസ്സർ എമെറിറ്റസ് ആയിരുന്നപ്പോൾ 80 ഓളം ഗവേഷണങ്ങൾക്ക് ഇദ്ദേഹം നേതൃത്വം വഹിച്ചു.