ജനനം | 19 April 1864 [അവലംബം ആവശ്യമാണ്] |
---|---|
മരണം | 9 June 1930 [അവലംബം ആവശ്യമാണ്] |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
പ്രഗല്ഭനായ ഒരു ബ്രിട്ടീഷ് പൗരസ്ത്യവാദിയും അലീഗഡ് സർവകലാശാലയുടെ പൂർവ്വരൂപമായ എം.എ.ഒ. (മുഹമ്മദൻ ആംഗ്ലോ ഓറിയന്റെൽ) കോളേജിലെയും ലാഹോർ സർവകലാശാലയിലെയും മുൻ അദ്ധ്യാപകനും ആയിരുന്നു സർ തോമസ് വാക്കർ അർനോൾഡ് (1864 - 1930). കവിയും ദാർശനികനുമായ മുഹമ്മദ് ഇഖ്ബാൽ, സയ്യിദ് സുലൈമാൻ നദ്വി എന്നിവർ അർനോൾഡിന്റെ പ്രഗല്ഭശിഷ്യന്മാരും അലീഗഡിലെ മറ്റൊരു അദ്ധ്യാപകനായിരുന്ന ഷിബിലി നുഅമാനി അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുമായിരുന്നു.