തോമസ് വാട്സൺ ജൂനിയർ

തോമസ് വാട്സൺ ജൂനിയർ
c. 1980
United States Ambassador to the Soviet Union
ഓഫീസിൽ
October 29, 1979 – January 15, 1981
രാഷ്ട്രപതിJimmy Carter
മുൻഗാമിMalcolm Toon
പിൻഗാമിArthur A. Hartman
11st President of Boy Scouts of America
ഓഫീസിൽ
1964–1968
മുൻഗാമിEllsworth Hunt Augustus
പിൻഗാമിIrving Feist
Company President, International Business Machines Corporation (IBM)
ഓഫീസിൽ
1952–1971
മുൻഗാമിThomas J. Watson Sr.
പിൻഗാമിOffice vacant*
വ്യക്തിഗത വിവരങ്ങൾ
ജനനം
Thomas John Watson Jr.

(1914-01-14)ജനുവരി 14, 1914
Dayton, Ohio U.S.
മരണംഡിസംബർ 31, 1993(1993-12-31) (പ്രായം 79)
Greenwich, Connecticut U.S.
പങ്കാളിOlive Cawley
കുട്ടികൾThomas John Watson III
Jeanette Watson
Olive F. Watson
Lucinda Watson
Susan Watson
Helen Watson
മാതാപിതാക്കൾsThomas J. Watson
Jeanette M. Kittredge
വിദ്യാഭ്യാസംBrown University
ജോലിBusiness

തോമസ് വാട്സൺ ജൂനിയർ (ജനനം:1914 മരണം:1993) ഒരു അമേരിക്കൻ വ്യവസായി, രാഷ്ട്രീയ വ്യക്തിത്വം, ആർമി എയർഫോഴ്‌സ് പൈലറ്റ്, മനുഷ്യസ്‌നേഹി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ (IBM)മാറ്റിയത് തോമസ് വാട്സൺ സീനിയറിന്റെ പുത്രനായ തോമസ് ജെ വാട്സൺ ജൂനിയർ ആണ്. ഐ.ബി.എം മെയിൻ ഫ്രെയിം കമ്പ്യൂട്ടറുകൾ നിർമ്മിച്ച് വിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകൾ വിറ്റഴിയുന്ന കമ്പനിയായി ഐ.ബി.എമ്മിനെ മാറ്റാൻ ജൂനിയർ വാട്സണ് കഴിഞ്ഞു. ഒരേതരം പെരിഫറലുകളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളായിരുന്നു 360. അദ്ദേഹം രണ്ടാമത്തെ ഐ.ബി.എം പ്രസിഡന്റും (1952-71), ബോയ് സ്കൗട്ട്‌സ് ഓഫ് അമേരിക്കയുടെ 11-ാമത്തെ ദേശീയ പ്രസിഡന്റും (1964-68), സോവിയറ്റ് യൂണിയനിലെ 16-ാമത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറുമായിരുന്നു ( 1979–81). 1964-ൽ ലിൻഡൻ ബി. ജോൺസൺ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചതുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ജീവിതകാലത്ത് ലഭിച്ചു. ഫോർച്യൂൺ അദ്ദേഹത്തെ "ചരിത്രത്തിലെ ഏറ്റവും വലിയ മുതലാളി" എന്ന് വിളിക്കുകയും ടൈം അദ്ദേഹത്തെ "20-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി കണക്കാക്കുകയും ചെയ്തു."[1][2]

മുൻകാലജീവിതം

[തിരുത്തുക]

തോമസ് വാട്‌സൺ ജൂനിയർ 1914 ജനുവരി 14-ന് ജനിച്ചു, അദ്ദേഹത്തിന്റെ പിതാവ് തോമസ് ജെ. വാട്‌സൺ സോഫ്റ്റ്‌വെയർ കമ്പനിയായ എൻസിആറിലെ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്നതിന് തൊട്ടുമുമ്പ് - ഇത് വാട്‌സൺ സീനിയറിനെ ഏറ്റവും വലുതും ലാഭകരവുമായ അടിത്തറയിലേക്ക് നയിച്ചു. അതാണ് ലോകത്തിലെ എറ്റവും വലിയ ഡിജിറ്റൽ കമ്പ്യൂട്ടർ നിർമ്മാതാക്കളായ ഐ.ബി.എം കോർപ്പറേഷൻ. അവസാന കുട്ടിയായ ആർതർ കിറ്റ്രെഡ്ജ് വാട്സൺ ജനിക്കുന്നതിന് മുമ്പ് രണ്ട് സഹോദരിമാരുണ്ടായിരുന്നു, അവരുടെ പേരുകൾ ജെയ്ൻ, ഹെലൻ എന്നിങ്ങനെയാണ്.

ന്യൂജേഴ്‌സിയിലെ മിൽബേണിലെ ഷോർട്ട് ഹിൽസ് വിഭാഗത്തിലാണ് വാട്‌സൺ ജൂനിയർ വളർന്നത്.[3]

ഇവയും കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. See 'Fortune August 31, 1987 Archived 2019-11-02 at the Wayback Machine.
  2. "Time 100 Persons of the Century". Time Magazine. June 14, 1999. Archived from the original on May 10, 2007.
  3. Staff. "Thomas J. Watson Jr.; Led IBM Into Computer Age", Los Angeles Times, January 1, 1994. Accessed June 2, 2016. "Raised in Short Hills, N.J., and attending private schools, he called himself a privileged and unimpressive youth."