ദ നെറ്റ് | |
---|---|
സംവിധാനം | കിം കി ഡുക് |
നിർമ്മാണം | കിം സൂൺ-മോ |
അഭിനേതാക്കൾ | റ്യൂ സ്യുങ്- ബും |
ചിത്രസംയോജനം | മിൻ - സുൻ പാർക്ക് |
സ്റ്റുഡിയോ | കിം കി ഡുക് ഫിലിം |
റിലീസിങ് തീയതി |
|
രാജ്യം | തെക്കൻ കൊറിയ |
ഭാഷ | കൊറിയൻ |
സമയദൈർഘ്യം | 114 minutes |
കിം കി ഡുക് സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ കൊറിയൻ ചലച്ചിത്രമാണ് ദ നെറ്റ്. 2016 ലെ ടൊറന്റോ ചലച്ചിത്രോത്സവത്തിലായിരുന്നു ഇതിന്റെ ആദ്യ പ്രദർശനം.[1]
റ്യൂ സ്യുങ്- ബും, നം ചൂൽ-വൂ എന്ന ദരിദ്ര മത്സ്യ തൊഴിലാളിയായി ഈ ചിത്രത്തിൽ വേഷമിടുന്നു. വടക്കേ കൊറിയയിൽ ഭാര്യയും മകളുമൊത്ത് ലളിത ജീവിതം നയിക്കുകയാണ് നം, ഒരു ദിവസം മത്സ്യ ബന്ധനത്തിനിടെ നമ്മിന്റെ വല ബോട്ടിന്റെ എഞ്ചിനിൽ കുരുങ്ങുന്നു. യാദൃച്ഛികമായി തെക്കൻ കൊറിയൻ തീരത്തേക്കു നീങ്ങിയ ബോട്ട്, ചാരവൃത്തി ആരോപിച്ച് തെക്കൻ കൊറിയൻ അധികൃതർ പിടിച്ചെടുക്കുന്നു.[2] കഠിന പീഡനങ്ങളുടെയും മർദ്ദനങ്ങളുമേറ്റ് അവശനായ നം വീട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നു. തന്റെ ജീവിതം പഴയതു പോലെയാകില്ലെന്ന് നം ഒടുവിൽ തിരിച്ചറിയുകയാണ്.