കർത്താവ് | ജെ.എം. കൂറ്റ്സി |
---|---|
രാജ്യം | South Africa |
ഭാഷ | English |
പ്രസാധകർ | Secker & Warburg |
പ്രസിദ്ധീകരിച്ച തിയതി | 1 November 1994 |
മാധ്യമം | Print (paperback)(hardback) |
ഏടുകൾ | 256pp (hardback) |
ISBN | 0-09-947037-3 |
OCLC | 59264366 |
ജെ.എം. കൂറ്റ്സെ രചിച്ച് 1994 ൽ പ്രസിദ്ധീകരിച്ച ഒരു നോവലാണ് ദ മാസ്റ്റർ ഓഫ് പീറ്റർസ്ബർഗ്. ഡോക്യു നോവൽ എന്ന വിഭാഗത്തിൽപെടുത്താവുന്ന ഒരു ഭ്രമാത്മക കൃതിയാണിത്. റഷ്യൻ സാഹിത്യകാരനായ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അധികരിച്ചാണീ രചന നടത്തിയിരിക്കുന്നത്. കൂറ്റ്സെയുടെയും ദസ്തയേവ്സ്കിയുടെയും ജീവിതാനുഭവങ്ങൾ ഇടർകലർത്തിയും ദസ്തയേവ്സ്കിയുടെ ഡെവിൾസ് എന്ന നോവലിലെ പത്രാധിപർ പ്രസിദ്ധീകരിക്കാതെ ഉപേക്ഷിച്ച വിപ്ലവ പൂർവ റഷ്യയിലെ തീവ്ര വലതു പക്ഷ പ്രസ്ഥാനത്തെക്കുറിച്ചള്ള പരാമർശങ്ങളെ അടിസ്ഥാനമാക്കിയുമാണ് ബോധധാര സമ്പ്രദായത്തിൽ ഈ കൃതി രചിച്ചിരിക്കുന്നത്. 1995 ലെ ഐറിഷ് ടൈംസ് ഇന്റർനാഷണൽ ഫിക്ഷൻ പ്രൈസ് ഈ കൃതിക്ക് ലഭിച്ചു.