ദ റോഡ് ടു റിയാലിറ്റി:എ കംപ്ലീറ്റ് ഗൈഡ് ടു ദ ലാസ് ഓഫ് ദ യൂണിവേഴ്സ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ റോജർ പെൻറോസ് 2004- ൽ പ്രസിദ്ധീകരിച്ച ആധുനിക ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകമാണ്.[1][2]ഇത് കണികാ ഭൗതികത്തിലെസ്റ്റാൻഡേർഡ് മോഡലിന്റെ അടിസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നു. സാമാന്യ ആപേക്ഷികതയെയും ക്വാണ്ടം ബലതന്ത്രത്തെയും കുറിച്ചും ഈ രണ്ടു സിദ്ധാന്തങ്ങളുടെയും സാധ്യമായ ഏകീകരണത്തെ കുറിച്ചും ഇതിൽ ചർച്ചചെയ്യുന്നു.