ദ ഹോളി ഫാമിലി വിത്ത് എയ്ഞ്ചൽസ്

The Holy Family with Angels
Artistറെംബ്രാന്റ് Edit this on Wikidata
Year1645
Mediumഎണ്ണച്ചായം, canvas
Dimensions117 സെ.മീ (46 ഇഞ്ച്) × 91 സെ.മീ (36 ഇഞ്ച്)
Locationഹെർമിറ്റേജ് മ്യൂസിയം
IdentifiersRKDimages ID: 31208

ഡച്ച് ലാൻഡ്സ്കേപ് ചിത്രകാരനായ റെംബ്രാന്റ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ദ ഹോളി ഫാമിലി വിത്ത് എയ്ഞ്ചൽസ്. ഡച്ച് സുവർണ്ണകാലഘട്ടത്തെ ചിത്രങ്ങൾക്ക് നല്ലൊരുദാഹരണമായ ഈ ചിത്രം ഇപ്പോൾ ഹെർമിറ്റേജ് മ്യൂസിയത്തിന്റെ ശേഖരത്തിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്.

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിൽ നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ൻ.

റെംബ്രാന്റ്

സൗഭാഗ്യപൂർണ്ണമായ യൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയിൽ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്, ചിലത് വളരെ ഇരുണ്ടതും ശോകപൂർണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോൾ കാണികൾക്ക് ചിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദർശനശാലകളിൽ റെംബ്രാന്റിന്റെ ചിത്രങ്ങൾ കാണാം. [1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]