ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ മേഖലകളിൽ പ്രചാരമുള്ള ഒരു പാചകരീതിയാണ് ദം പുഖ്ത് ( പേർഷ്യൻ: دمپخت). ലർമീൻ, സ്ലോ ഓവൻ പാചകം എന്നും ഇത് അറിയപ്പെടുന്നു. അതിൽ ഇറച്ചിയോ പച്ചക്കറികളോ വളരെ കുറഞ്ഞ തീയിൽ അടച്ച പാത്രങ്ങളിൽ പാകം ചെയ്യുന്നതാണ് ഈ പാചകരീതി[1]. കുറഞ്ഞ അളവിൽ സുഗന്ധവ്യഞ്ജനങ്ങൾ കൂടി ചേർക്കുന്ന ദം പുഖ്ത് രീതിയിൽ പാത്രങ്ങൾ അടക്കാനായി മാവ് കുഴച്ചത് ഉപയോഗിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ നവാബ് ആസഫുദ്ദൗലയുടെ കാലത്താണ് ഈ രീതി പ്രചാരത്തിൽ വന്നതെന്ന് കരുതപ്പെടുന്നു[2]. പാക്കിസ്ഥാനി, ഉത്തരേന്ത്യൻ വിഭവങ്ങളിൽ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു.
ദം എന്നാൽ ചെറിയ തീയിൽ വെക്കുക എന്നും, പുഖ്ത് എന്നാൽ പാചകരീതി എന്നുമാണ് അർത്ഥം. അടി കനം കൂടിയ പാത്രങ്ങളിലാണ് ദം പുഖ്ത് രീതിയിൽ പാചകം ചെയ്യാറുള്ളത്. ആവി പുറത്തുപോവാതെ സാവധാനം ചെറുതീയിൽ വെന്തുവരുന്നതുകൊണ്ട് ഓരോ ചേരുവകളുടെയും സ്വാഭാവിക രുചിയും ഗന്ധവും പരമാവധി ഭക്ഷണത്തിൽ കലരുന്നു എന്നാണ് ഇതിന്റെ തത്വം. [3]