മനുഷ്യരിലെ കോമ്പല്ലിന് സമാനമായി മറ്റ് ജീവികളിൽ കാണുന്ന നീളമുള്ളതും കൂർത്തതുമായ പല്ലാണ് ദംഷ്ട്രം.[1] സസ്തനികളിൽ, മാംസം കടിക്കുന്നതിനും കീറുന്നതിനും ഉപയോഗിക്കുന്ന ഒരു പരിഷ്കരിച്ച മാക്സില്ലറി പല്ലാണ് ഇത്. പാമ്പുകളിൽ, ഇത് ഒരു വിഷ ഗ്രന്ഥിയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക പല്ലാണ് (പാമ്പ് വിഷം കാണുക).[2] ചിലന്തികൾക്ക് ബാഹ്യ ദംഷ്ട്രങ്ങൾ ഉണ്ട്, അവ ചെളിസേറയുടെ ഭാഗമാണ്.
മാംസഭുക്കുകളിലും സർവഭോജികളിലും ദംഷ്ട്രം സാധാരണമാണ്, അതുപോലെ പഴം തീനികളായ വവ്വാലുകൾ പോലുള്ള ചില സസ്യഭുക്കുകൾക്കും അവയുണ്ട്. മാർജ്ജാര വംശം ഇരയെ പിടിക്കുന്നതിനോ വേഗത്തിൽ കൊല്ലുന്നതിനോ ഇവ സാധാരണയായി ഉപയോഗിക്കുന്നു. കരടികൾ പോലെയുള്ള സർവ്വഭോജി മൃഗങ്ങൾ മത്സ്യത്തെയോ മറ്റ് ഇരകളെയോ വേട്ടയാടുമ്പോൾ അവയുടെ ദംഷ്ട്രം ഉപയോഗിക്കുന്നു, പക്ഷേ പഴങ്ങൾ കഴിക്കാൻ അവ ഉപയോഗിക്കുന്നില്ല. ചില കുരങ്ങുകൾക്കും നിണ്ട ദംഷ്ട്രം ഉണ്ട്. മനുഷ്യരുടെ താരതമ്യേന നീളം കുറഞ്ഞ കോമ്പല്ല് ദംഷ്ട്രമായി സാധാരണ കണക്കാക്കില്ല.
വ്യാളികൾ, ഗാർഗോയിലുകൾ, യക്ഷന്മാർ എന്നിവ പോലുള്ള, പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണുന്ന ചില സൃഷ്ടികളെ സാധാരണയായി ദംഷ്ട്രമുള്ളതായി ചിത്രീകരിക്കപ്പെടുന്നു. വാമ്പയർമാരുടെ ദംഷ്ട്രം അവയുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.
വേട്ടയാടാനും കൊല്ലാനുമുള്ള കഴിവിൻ്റെ പ്രതീകമായി ചില ഹിന്ദു ദേവതകൾക്ക് ദംഷ്ട്രം ഉണ്ട്. യോദ്ധാവായ ചാമുണ്ഡിയും മരണത്തിന്റെ ദേവനായ യമനുമാണ് രണ്ട് ഉദാഹരണങ്ങൾ. ചൈനയിലെയും കിഴക്കൻ ഏഷ്യയിലെയും ബുദ്ധമത കലയിലെ വേരുപക്ഷ,[3] ബാലിനീസ് ഹിന്ദുമതത്തിലെ രംഗ്ദ തുടങ്ങിയ സംരക്ഷകരുടെ ഇടയിലും ദംഷ്ട്രം സാധാരണമാണ്.[4]
![]() |
![]() |
![]() |
![]() |
![]() |