ദമയന്തി ജോഷി | |
---|---|
പ്രമാണം:Damayanti Joshi dancer.jpg ദമയന്തി ജോഷി | |
ജനനം | മുംബൈ, ഇന്ത്യ | 5 സെപ്റ്റംബർ 1928
മരണം | 19 സെപ്റ്റംബർ 2004 മുംബൈ, ഇന്ത്യ | (പ്രായം 76)
തൊഴിൽ(s) | നർത്തകി, നൃത്തസംവിധായിക |
നൃത്തം | കഥക് |
ഒരു കഥക് നർത്തകിയാണ് ദമയന്തി ജോഷി.[1] ഇന്ത്യയിലും വിദേശത്തുമായി ധാരാളം പരിപാടികൾ അവതരിപ്പിച്ചുണ്ട്.
1928 സെപ്റ്റംബർ 5ന് മുംബൈയിൽ ജനിച്ചു.[2][3] മുംബൈയിലെ ശ്രീ രാജരാജേശ്വരി നാട്യകലാ മന്ദിറിലെ ആദ്യകാല വിദ്യാർത്ഥികളിലൊരാളായിരുന്നു. ടി.കെ. മഹാലിംഗത്തിൽ നിന്നും ഭരതനാട്യം പഠിച്ചു തുടങ്ങി.[4] സീതാറാം പ്രസാദ്, അച്ഛാൻ മഹാരാജ്, ലച്ചു മഹാരാജ്, ശംഭു മഹാരാജ് എന്നിവരിൽ നിന്നും കഥക് അഭ്യസിച്ചു. 1960ൽ മുംബൈയിൽ സ്വന്തമായി നൃത്ത വിദ്യാലയം ആരംഭിച്ചു. ഇന്ദിരാ കലാ വിശ്വിവിദ്യാലയ, ലക്നൗവിലെ കഥക് കേന്ദ്ര[5] എന്നിവിടങ്ങളിൽ നൃത്തം പഠിപ്പിച്ചിട്ടുണ്ട്. ഭാരത സർക്കാർ 1971ൽ കഥക് നൃത്തത്തെക്കുറിച്ച് നിർമിച്ച ഡോക്യുമെന്ററിയിൽ അഭിനയിച്ചിരുന്നു. 1973ൽ ഹുകുമത് സരിൻ ദമയന്തി ജോഷി എന്ന പേരിൽ ഒരു ചലച്ചിത്രവും നിർമ്മിച്ചിരുന്നു. 2004 സെപ്റ്റംബർ 19ന് മുംബൈയിലെ ദാദറിൽ അന്തരിച്ചു.[6]