ദയ (ചലച്ചിത്രം)

ദയ
സംവിധാനംവേണു
നിർമ്മാണംസി.കെ. ഗോപിനാഥ്
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമഞ്ജു വാര്യർ
കൃഷ്ണ
നെടുമുടി വേണു
സംഗീതംവിശാൽ ഭരദ്വാജ്
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംബീന പോൾ
സ്റ്റുഡിയോദേവിപ്രിയ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 1998 (1998)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

എം.ടി. തിരക്കഥയെഴുതി വേണു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദയ. ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി എം.ടി. രചിച്ച ദയ എന്ന പെൺകുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ 'ദയ'യെ അവതരിപ്പിച്ചിരിക്കുന്നത്. സമീർ എന്ന പേരിൽ ദയ ആൺവേഷം ധരിച്ചു വരുന്ന ഭാഗങ്ങളും മഞ്ജു വാര്യർ മനോഹരമായി അവതരിപ്പിച്ചു. ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്.[1] മികച്ച നവാഗത സംവിധായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രത്തിലൂടെ വേണുവിന് ലഭിച്ചു. ഇവയുൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും ഈ ചിത്രം നേടി.

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
1998 ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം – വേണു
  • മികച്ച വസ്ത്രാലങ്കാരം – എസ്.ബി. സതീഷ്
  • മികച്ച നൃത്തസംവിധാനം – വൃന്ദ
1998 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം

[തിരുത്തുക]
  1. "Cinamatographer Venu interview on Daya". Rediff.com. December 2, 1997. Retrieved March 16, 2011.

പുറത്തേക്കള്ള കണ്ണികൾ

[തിരുത്തുക]