Dawud al-Zahiri | |
---|---|
മതം | Islam |
Personal | |
ജനനം | c. 815 Kufa or Isfahan, Abbasid Caliphate |
മരണം | c. 883 or 884 (age approx. 68) Baghdad, Abbasid Caliphate |
സുന്നി മുസ്‌ലിംകളിലെ അഞ്ചാം കർമ്മശാസ്ത്രസരണിയായ ളാഹിരി മദ്‌ഹബിന്റെ സ്ഥാപകനും[1][2] പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു ദാവൂദ് ബിൻ അലി ബിൻ ഖലഫ് അൽ ളാഹിരി എന്ന ദാവൂദ് അൽ ളാഹിരി. (അറബി: داود بن علي بن خلف الظاهري) (c. 815–883/4 CE, 199-269/270 AH)[3] ഇസ്‌ലാമിക കർമ്മശാസ്ത്രം, വിവരണശാസ്ത്രം, ചരിത്രം എന്നീ മേഖലകളിലെല്ലാം തിളങ്ങിയ അദ്ദേഹം ആ കാലഘട്ടത്തിന്റെ പണ്ഡിതൻ എന്നെല്ലാം ഇസ്‌ലാമിക ചരിത്ര രചനകളിൽ വിശേഷിപ്പിക്കപ്പെട്ടിരുന്നു[4][5].
അറബിയായ പിതാവിനും പേർഷ്യൻ എന്ന് കരുതപ്പെടുന്ന മാതാവിനുമായി 815-ലാണ് ദാവൂദ് ജനിക്കുന്നത്. പിതാവ് അബ്ബാസി ഖിലാഫത്തിന്റെ ഉദ്യോഗസ്ഥനായിരുന്നു[6][7]. കൂഫയിലാണോ അതോ ഇസ്ഫഹാനിലാണോ ജനിച്ചതെന്ന കാര്യത്തിൽ ഗവേഷകർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്.[8][9][5][10][11][12][13]
കൂഫയിൽ നിന്ന് മാറി ബാഗ്ദാദിൽ ഹദീഥ് പഠനമാരംഭിച്ച ദാവൂദ്, ഒപ്പം തന്നെ ഖുർആൻ വിശദീകരണവും അഭ്യസിച്ചുവന്നു[9]. അബൂ ഥൗർ, യഹ്‌യ ഇബ്ൻ മഈൻ, അഹ്‌മദ് ഇബ്ൻ ഹൻബൽ തുടങ്ങിയ പ്രഗൽഭപണ്ഡിതരിൽ നിന്നെല്ലാം അദ്ദേഹം വിദ്യ അഭ്യസിച്ചു.[5][14] ഇതോടെ പിതാവിന്റെ ഹനഫി വീക്ഷണത്തിൽ നിന്ന് വ്യതിരിക്തമായി ഹൻബലി മദ്‌ഹബിനോടായി അദ്ദേഹത്തിന് കൂടുതൽ അടുപ്പം [13] [7] [15] [16] [17] [10].