1819-ൽ ജാക്വസ്-ലൂയിസ് ഡേവിഡ് വരച്ച ചിത്രമാണ് ദി ആംഗർ ഓഫ് അക്കില്ലസ്. ഈ ചിത്രം ഇപ്പോൾ ടെക്സസിലെ ഫോർട്ട് വർത്തിലെ കിംബെൽ ആർട്ട് മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ഡേവിഡിന്റെ അവസാനത്തെ ചരിത്രചിത്രങ്ങളിലൊന്നായ ഈ ചിത്രത്തിൽ ഗ്രീക്ക് പുരാണത്തിലെ അഗമെമ്‌നണിന്റെ മകളായ ഇഫിജീനിയയെ ഒരു മണവാട്ടിയായി തന്റെ അടുക്കൽ കൊണ്ടുവന്നിട്ടില്ലെന്നും മറിച്ച് ആർട്ടെമിസ് ദേവതയെ പ്രീണിപ്പിക്കുന്നതിനായി അവളെ ബലിയർപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അഗമെമ്‌നൺ അക്കില്ലസിനോട് വെളിപ്പെടുത്തിയ നിമിഷത്തെ ചിത്രീകരിച്ചിരിക്കുന്നു. ഇത് കേട്ടപ്പോൾ കോപത്തോടെ അക്കില്ലസ് വാൾ എടുക്കാൻ തുടങ്ങുന്നു. അതേസമയം അഗമെമ്‌നണിന്റെ ഭാര്യ ക്ലീറ്റെംനെസ്ട്ര മകളുടെ തോളിൽ കൈവെച്ച് സങ്കടത്തിൽ നോക്കുന്നു.
ബ്രസൽസിലെ പ്രവാസകാലത്താണ് ഡേവിഡ് ഈ ചിത്രം ചിത്രീകരിച്ചത്. പെയിന്റിംഗിന്റെ 1825 പകർപ്പ് ഇപ്പോൾ ഒരു സ്വകാര്യ ശേഖരത്തിലാണ്. ഈ ചിത്രം ഡേവിഡിന്റെ നിർദ്ദേശപ്രകാരം മൈക്കൽ ഗിസ്‌ലൈൻ സ്റ്റാപ്ലൗക്സ് ചിത്രീകരിച്ചതാണെന്ന് ആരോപിക്കുന്നു.