The Gypsy Madonna | |
---|---|
കലാകാരൻ | Titian |
വർഷം | c. 1510–11 |
Medium | oil on panel |
അളവുകൾ | 65.8 cm × 83.8 cm (25.9 ഇഞ്ച് × 33.0 ഇഞ്ച്) |
സ്ഥാനം | Kunsthistorisches Museum, Vienna |
1510-11 നും ഇടയിൽ ടിഷ്യൻ വെസല്ലി ചിത്രീകരിച്ച മഡോണ ആർട്ടിൽപ്പെട്ട ഒരു പാനൽ പെയിന്റിംഗ് ആണ് ദി ജിപ്സി മഡോണ[1] ഇപ്പോൾ വിയന്നയിലെ Kunsthistorisches മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു. ഒരു പള്ളിയേക്കാൾ ഒരു വീടിന് അനുയോജ്യമായ തരത്തിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.[2]
ടിഷ്യൻറെ മുൻ മാസ്റ്റർ ജിയോവന്നി ബെല്ലിനിയുടെ ചിത്രവുമായി ഈ ചിത്രം വളരെയധികം സാമ്യം കാണിക്കുന്നു. 1509-ൽ ബെല്ലിനിയുടെ ചിത്രീകരണത്തിൻറെ ഘടനാപരമായ സമവാക്യം [3]ഉപയോഗിച്ച് ഡെട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സിലെ ഒരുചിത്രത്തിന് മാറ്റം വരുത്തിയപ്പോൾ പഴയ മാസ്റ്ററുടെ ചിത്രത്തിന് ഒരു വെല്ലുവിളിയായി ആ ചിത്രത്തെ കാണാൻ കഴിഞ്ഞു. ഈ രീതി ജിയോർജിയോണിനോട് കടപ്പെട്ടിരിക്കുന്നു. അത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്നു. ഇത് പ്രത്യേകിച്ചും കന്യാമറിയത്തിന്റെ രൂപത്തിൽ സ്വരച്ചേർച്ചയുള്ള പൂർണ്ണത, മന്ദഗതിയിലുള്ള ഗ്രാവിറ്റി ഫോം എന്നിവ ഒത്തിണക്കി ഒരു ടിഷ്യൻ ശൈലിയായി ഉപയോഗിക്കുന്നു. പിന്നീട് ഈ ശൈലി മറ്റു മഡോണ ചിത്രങ്ങളിൽ ടിഷ്യൻ ആവർത്തിക്കുന്നതായി കാണാൻ കഴിഞ്ഞില്ല.[4] ഡ്രെസ്ഡെൻ വീനസിന്റെ പശ്ചാത്തലത്തിൽ ഇടതു ഭാഗത്തിന്റെ ഭൂപ്രകൃതി ജിയോർജിയോൻ രീതിക്ക് സമാനമായി പരമ്പരാഗതമായി ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1510-ൽ ടിഷ്യൻ അദ്ദേഹത്തിൻറെ മരണശേഷമാണ് ഇത്തരത്തിലുള്ള ഭൂപ്രകൃതി ചിത്രീകരിച്ചിരിക്കുന്നത്.[5]
ചിത്രത്തിലെ വലതുവശത്തെ പശ്ചാത്തലം ഒരു തുണി കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിന്റെ മടക്കുകൾ ശ്രദ്ധാപൂർവ്വം വരച്ചിരിക്കുന്നു. (അവ പലപ്പോഴും ചുരുട്ടി സംഭരിച്ചു വെച്ചിരിക്കുന്നു)[6] സിംഹാസനങ്ങളുടെ പിന്നിൽ തൂക്കിയിട്ടിരിക്കുന്നതിന് സമാനമായ തിരശ്ശീല മിക്ക മഡോണചിത്രങ്ങളിലും കാണാവുന്നതാണ്. അതുപോലെ ഈ ചിത്രത്തിലും ചിത്രീകരിച്ചിരിക്കുന്നു. ഡെട്രോയിറ്റിലെ ബെല്ലിനി അതേ പ്രയോഗതന്ത്രം തന്നെ ഉപയോഗിക്കുന്നു. പഴയ കാലത്തെ കൂടുതൽ ഔപചാരികമായി സിംഹാസനാരോഹണം ചെയ്ത മഡോണ ചിത്രങ്ങളിൽ നിന്നു വ്യത്യസ്ത ഘടകങ്ങളിൽ കന്യാമറിയവും കുട്ടിയുമായുള്ള ചിത്രം അനൗപചാരികമായ ഘടനയോടുകൂടി ഒരു സജ്ജീകരണത്തിൽ കാണിക്കുന്നു. ബെല്ലിനിയും അദ്ദേഹത്തിന്റെ അനുയായികളും വശങ്ങളിലേക്കുള്ള പ്രകൃതിദൃശ്യങ്ങൾ കുറച്ചുകാലം ചിത്രരചനയിൽ കാണിക്കുന്നുണ്ടായിരുന്നു. സാധാരണയായി ചിത്രത്തിൽ കുറച്ചുഭാഗം മുറിച്ചു ചേർത്തതുപോലെ ചിത്രീകരിക്കുന്നു. ഈ ചിത്രത്തിലെ സമവാക്യം നോക്കുകയാണെങ്കിൽ ഒരു തിരശ്ചീന "ലാന്റ്സ്കേപ്പ്" ഫോർമാറ്റ് ഉപയോഗിച്ചും ഇത് ചിത്രീകരിച്ചിരിക്കുന്നു.[7]
കന്യാസ്ത്രീയെന്നു കാണിക്കാൻ "മങ്ങിയ വെളുത്ത നിറവും ഇരുണ്ട തലമുടിയും കണ്ണുകളും ചിത്രീകരിച്ചിരുന്നതിനാൽ" പത്തൊൻപതാം നൂറ്റാണ്ടിലെ സങ്കല്പമനുസരിച്ച് ഈ ചിത്രത്തിൻറെ പേർ " ദി ജിപ്സി മഡോണ." ആയി. മഡോണകളുടെ നിലവാരത്തിൽ യുവതിയെ ചെറുപ്പമായി ചിത്രീകരിച്ചിരിക്കുന്നു. അപൂർവ്വമായി ഈ ചിത്രങ്ങളിൽ കുട്ടിയുടെ കൈകൾ അമ്മയുടെ വിരലുകളിലോ വസ്ത്രത്തിലൊ വ്യാപൃതമായിരിക്കും. (ഇത് ബെല്ലിനി ചിത്രങ്ങളിൽ വ്യത്യാസമാണ്).[8]
ഡെട്രോയിറ്റിലെ ബെല്ലിനിയുടെ ചിത്രങ്ങളുമായി സാങ്കേതികതയിൽ വല്ലാത്ത സാമ്യം കാണിക്കുന്നുണ്ട്. ബെല്ലിനിയുടെ സാധാരണ ശ്രദ്ധാപൂർവകമായ അണ്ടർഡ്രായിങ് മെത്തേഡ് ടിഷ്യൻ "അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉപയോഗിച്ച് ബ്രഷ് കൊണ്ട് വിശാലമായി ലളിതമായ നേരിയ ഷെയ്ഡിൽ ചിത്രീകരിച്ചിരിക്കുന്നു.[9]മറ്റു പല മാറ്റങ്ങൾക്കിടയിൽ, കുട്ടിയുടെ തല ആദ്യംതന്നെ കാഴ്ചക്കാരൻറെ ദൃഷ്ടിയിൽ നിന്ന് അകന്നുമാറി നിൽക്കുന്നു.
വിയന്നയിലെ മറ്റ് പല ആദ്യകാല വെനീഷ്യൻ ചിത്രങ്ങളും പോലെ, ബാർട്ടോളിമോ ഡെല്ല നാവേയുടെ വെനീസിലെ ശേഖരത്തിൽ നിന്നും ഈ ചിത്രം 1636-ൽ വെനീസിൽ ഹാമിൽട്ടൺ പ്രഭുവിന് വിൽക്കുകയും ചെയ്തു. അദ്ദേഹം അത് ലണ്ടനിലേക്ക് കൊണ്ടുവന്നു. 1659-ൽ ഹാമിൽട്ടണെ തൂക്കിക്കൊന്നതിനു ശേഷം, ബ്രസ്സൽസിലെ ഓസ്ട്രിയയിലെ ആർച്ച്ഡ്യൂക്ക് ലിയോപോൾഡ് വിൽഹെം, ഈ ചിത്രം ഏറ്റെടുത്തു. ആ ശേഖരം ചുരുങ്ങിയ കാലയളവിൽ തന്നെ വിയന്നയിലെ സാമ്രാജ്യത്വ ശേഖരണത്തിലേയ്ക്ക് എത്തുകയും ചെയ്തു.[10]
പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.