ദി ട്വൽവ് ബ്രദേഴ്സ്

The Twelve Brothers
Illustration by Henry Justice Ford.
Folk tale
NameThe Twelve Brothers
Data
Aarne-Thompson groupingATU 451
CountryGermany
Published inGrimm's Fairy Tales

ഗ്രിമ്മിന്റെ ഫെയറി ടെയിൽസിൽ (KHM 9) ഗ്രിം സഹോദരന്മാർ ശേഖരിച്ച ഒരു ജർമ്മൻ യക്ഷിക്കഥയാണ് "ദ് ട്വൽവ് ബ്രദേഴ്സ്" (ജർമ്മൻ: Die zwölf Brüder). [1]ആൻഡ്രൂ ലാങ് ഇത് റെഡ് ഫെയറി ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[2]

യൂറോപ്പിലുടനീളം കാണപ്പെടുന്ന നാടോടി-യക്ഷിക്കഥകളെ ഇനം തിരിക്കുന്ന ആർനെ-തോംസൺ സൂചികയനുസരിച്ച് ഈ കഥ തരം 451 ("പക്ഷികളായി മാറിയ സഹോദരന്മാർ") വകുപ്പിൽ പെടുന്നു.[1] ആർനെ-തോംസൺ ഇനത്തിന്റെ മറ്റ് വകഭേദങ്ങളിൽ ദി സിക്‌സ് സ്വാൻസ്, ദി ട്വൽവ് വൈൽഡ് ഡക്ക്‌സ്, ഉദിയ ആൻഡ് ഹെർ സെവൻ ബ്രദേഴ്‌സ്, ദി വൈൽഡ് സ്വാൻസ്, ദി സെവൻ റാവൻസ് എന്നിവ ഉൾപ്പെടുന്നു.[3]

സംഗ്രഹം

[തിരുത്തുക]

ഒരു രാജാവ് തന്റെ പന്ത്രണ്ട് ആൺമക്കളെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്നാൽ അവന്റെ പതിമൂന്നാം കുട്ടി ഒരു പെൺകുട്ടിയാണെങ്കിൽ മാത്രം. ഇതുവഴി അവൾക്ക് മാത്രമേ അവന്റെ രാജ്യം അവകാശമാക്കാൻ കഴിയൂ. രാജ്ഞി ഇത് അവരുടെ ഇളയ മകൻ ബെഞ്ചമിനോട് പറയുന്നു, അവൾ ഒരു പതാക ഉപയോഗിച്ച് അവർക്ക് മുന്നറിയിപ്പ് നൽകും. ഒരു ആൺകുഞ്ഞാണ് ജനിച്ചതെന്ന് വെള്ളക്കൊടി സൂചിപ്പിക്കും. രക്തചുവപ്പ് പതാക പെൺകുട്ടി ജനിച്ചുവെന്ന് സൂചിപ്പിക്കും, അപ്പോൾ ആൺകുട്ടികൾ ദൂരേക്ക് ഓടിപ്പോകണം.

പന്ത്രണ്ട് ദിവസത്തെ വനത്തിലെ കാത്തിരിപ്പിന് ശേഷം, മക്കൾ ഒരു ചെങ്കൊടി കാണുന്നു, അത് അവർക്ക് വധശിക്ഷ വിധിക്കുമെന്ന് സൂചിപ്പിക്കുന്നു. തങ്ങളുടെ പിതാവിന്റെ ക്രൂരമായ വിശ്വാസവഞ്ചനയിൽ ദേഷ്യപ്പെടുന്ന സഹോദരങ്ങൾ ഓരോ പെൺകുട്ടിയോടും രക്തരൂക്ഷിതമായ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും വനത്തിനുള്ളിലെ ഒരു മാന്ത്രിക കുടിലിലേക്ക് മാറുകയും ചെയ്യുന്നു, അവിടെ അവർ മൃഗങ്ങളെ ഭക്ഷിക്കണം. ഇതിനിടയിൽ രാജ്ഞി നെറ്റിയിൽ നക്ഷത്രമുള്ള ഒരു സുന്ദരിയായ പെൺകുട്ടിക്ക് ജന്മം നൽകുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Ashliman, D. L. (2012). "The Twelve Brothers". University of Pittsburgh.
  2. Andrew Lang, The Red Fairy Book, "The Twelve Brothers"
  3. Heidi Anne Heiner, "Tales Similar to The Six Swans Archived 2009-09-10 at the Wayback Machine."

പുറംകണ്ണികൾ

[തിരുത്തുക]