ദി ത്രീ ക്വസ്റ്റ്യൻസ്

"The Three Questions"
1916 cover
A 1916 cover illustration by Michael Sevier
കഥാകൃത്ത്Leo Tolstoy
വിവർത്തകൻAylmer and Louise Maude
രാജ്യംRussia
ഭാഷRussian
സാഹിത്യരൂപംParable
പ്രസിദ്ധീകരിച്ചത്What Men Live By, and Other Tales
മാധ്യമ-തരംPrint
പ്രസിദ്ധീകരിച്ച തിയ്യതി1898

ലിയോ ടോൾസ്റ്റോയിയുടെ പ്രശസ്തമായ ഒരു റഷ്യൻ ചെറുകഥയാണ് മൂന്ന് ചോദ്യങ്ങൾ (The Three Questions). 1885-ൽ പ്രസിദ്ധീകൃതമായ ഒരു സമാഹാരത്തിലാണ് ഈ കഥ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു സാരോപദേശ കഥ , അഥവാ ഗുണപാഠകഥയുടെ രൂപത്തിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്.

മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ആഗ്രഹിക്കുന്ന ഒരു രാജാവിന്റെ കഥയാണിത്.

മൂന്ന് ചോദ്യങ്ങൾ ഇവയാണ്.

  1. ഒരു കാര്യം ചെയ്യാനുള്ള ഏറ്റവും നല്ല സമയമേതാണ്?
  2. ആരുടെയൊക്കെ ഉപദേശങ്ങളാണ് ഞാൻ ശ്രവിക്കേണ്ടത്, കാര്യങ്ങളിൽ ആരെയാണ് ഞാൻ വിശ്വാസത്തിലെടുക്കേണ്ടത്?
  3. എന്ത് കാര്യത്തിനാണ് ഞാൻ മുൻഗണനക്കൊടുക്കേണ്ടത്? ഏറ്റവും പ്രധാനപ്പെട്ട കാര്യമേതാണ്?

ഈ മൂന്ന് ചോദ്യങ്ങളും വിളംബരപ്പെടുത്തി രാജാവ് ഉത്തരം തേടി. പണ്ഡിരും ജ്ഞാനികളും ധാരാളമായി വന്ന് അവരുടെ ഉപദേശങ്ങൾ നൽകി. എല്ലാം പരസ്പര വിരുദ്ധങ്ങളും രാജാവിനു അസ്വീകാര്യവുമായിരുന്നു.

ഒടുവിൽ ആളുകൾ പറഞ്ഞറിഞ്ഞ് കാട്ടിൽ തനിച്ച് കഴിയുന്ന ഒരു സന്യാസിയുടെ ഉപദേശമാരായാൻ രാജാവ് തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളും ഒടുവിൽ ജീവിതാനുഭവത്തിലൂടെ രാജാവിനു ലഭിക്കുന്ന ഉത്തരങ്ങളുമാണ് കഥയിൽ.

അവലംബം

[തിരുത്തുക]
  • "The Works of Tolstoi." Black's Readers Service Company: Roslyn, New York. 1928.


ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Three Questions എന്ന താളിലുണ്ട്.