ദി ബ്ലാക്ക് പ്രിൻസ് (സിനിമ) | |
---|---|
സംവിധാനം | കവി റാസ് |
നിർമ്മാണം | Brillstein Entertainment Partners |
അഭിനേതാക്കൾ | |
സംഗീതം | ജോർജ് കാളിസ് |
ഛായാഗ്രഹണം | ആറോൻ സി സ്മിത്ത് |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | English, Hindi, Punjabi |
സമയദൈർഘ്യം | 118 min |
കവി റാസ് 2017-ൽ സംവിധാനം ചെയ്ത ഒരു അന്താരാഷ്ട്ര ചരിത്ര സിനിമയാണ് ബ്ലാക്ക് പ്രിൻസ് (The Black prince). സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ മഹാരാജാവായ ദുലീപ് സിംഗിന്റേയും പഞ്ചാബിലെ വിക്ടോറിയ രാജ്ഞിയുമായുള്ള ബന്ധത്തിന്റെയും കഥയാണിത്. തന്റെ സിംഹാസനം വീണ്ടെടുക്കാനും തന്റെ ഇന്ത്യയിലെ തന്റെ ജനനത്തിന്റെയും ജീവിതത്തിന്റെയും ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെയും ആയ രണ്ടു സംസ്കാരങ്ങളുടെ ആശയപരമായ സംഘർഷങ്ങളുടെ കഥയാണിത്.
പിതാവിന്റെ മരണശേഷം സിഖ് സാമ്രാജ്യത്തിന്റെ മുൻ ഭരണാധികാരിയായിരുന്ന മഹാരാജ രഞ്ജിത് സിംഗ് അഞ്ചാമത്തെ വയസ്സിൽ മഹാരാജാ ദുലീപ് സിംഗിനെ സിംഹാസനത്തിൽ അവരോധിക്കുന്നു. 1849 ൽ, പഞ്ചാബ് ബ്രിട്ടീഷുകാരുടെ കൈകളിലായപ്പോൾ രാജശയ്യയിലായ അവന്റെ അമ്മയിൽ നിന്ന് വേർപെടുകയും ചെയ്യുന്നു. 15 വയസ്സുവരെ ബ്രിട്ടീഷ് സർജൻ ഡോ.ജോൺ ലോഗിന്റെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം. ഈ സമയത്ത്, ദുലീപ് സിംഗിനെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുകയും അവിടെ അദ്ദേഹം വിക്ടോറിയ രാജ്ഞിയെ കണ്ടുമുട്ടുകയും ഇവർ തമ്മിലുള്ള ബന്ധം വളരുകയും ചെയ്യുന്നു.
ദുലീപ് സിംഗ് തന്റെ അമ്മയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുകയും തന്റെ ജനന സംസ്കാരവുമായി വീണ്ടും അടുക്കാൻ തുടങ്ങുകയും ചെയ്യുന്നു. ബ്രിട്ടീഷ് കൊളോണിയൽ രാഷ്ട്രീയത്തെ തുടർച്ചയായി ആക്രമിച്ചും പരാജയപ്പെടുത്തിയുമാണ് ദുലീപ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്
ലോസ് ഏയ്ഞ്ചൽസിൽ നിന്നുള്ള ഇന്ത്യൻ സംവിധായകനായ കവി റാസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകനും രചയിതാവും. ബ്ലാക്ക് പ്രിൻസിലെ നായകൻ ഗായകനായ സതിന്ദർ സർത്താജിയാണ്.
ദുലീപ്, രാജ്ഞി എന്നിവരുമായുള്ള ബന്ധത്തിൽ നിർമ്മാതാവ് ജസിജീത് സിംഗ് ഇങ്ങനെ പറഞ്ഞു: "ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ ഭയങ്കരനായിട്ടാണ് കണ്ടത്, എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അദ്ദേഹവും വിക്ടോറിയ രാജ്ഞിയും തമ്മിൽ വലിയ ബന്ധമുണ്ടായിരുന്നു."
ബ്ലാക്ക പ്രിൻസ് നിർമ്മിച്ചത് ബ്രിൾസ്റ്റൈൻ എന്റർടൈന്മെന്റ് പാർട്നേഴ്സ് ആണ്. ഇംഗ്ലീഷ് ഹിന്ദി ബഹുഭാഷാ ചിത്രമായ ഇത് ഇന്ത്യയിലും ബ്രിട്ടനിലുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംഗീതം
ബ്ലാക്ക് പ്രിൻസിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് ലോസ് ആഞ്ചലസിലെ ജോർജ് കാലിസ് ആണ്. ചിത്രത്തിലെ ചില പാട്ടുകളിൽ അഭിനയിച്ചതും പ്രധാന വേഷം അവതരിപ്പിച്ചതും ജോർജ് കാലിസ് ആണ്.
ബ്ലാക്ക് പ്രിൻസ് 2017 മാർച്ച് മൂന്നിന് മാഞ്ചസ്റ്റർ ഫിലിം ഫെസ്റ്റിവലിൽപ്രദർശിപ്പിക്കുകയും 2017 ജൂലൈ 21 മുതൽ ലോകമെമ്പാടും റിലീസ് ചെയ്യുകയും ചെയ്തു. പഞ്ചാബി, ഹിന്ദി എന്നീ ഭാഷകളിലും ഇത് പുറത്തിറങ്ങി.
ദി ബ്ലാക്ക് പ്രിൻസ് പൊതുവെ അനുകൂലമായ പ്രതികരണങ്ങൾ നേടിയിട്ടുണ്ട്. മിക്ക വിമർശകരും രസകരമായ വിഷയം അവതരിപ്പിച്ചുകൊണ്ട് മന്ദചലനത്തെ വിമർശിക്കുന്നുണ്ട്, "ഹിന്ദുസ്ഥാൻ ടൈംസ് വിമർശകൻ പറഞ്ഞു:" ഈ സ്ക്രിപ്റ്റ് അലസതയുള്ളതും വേദനയുള്ള മന്ദഗതിയിലുമാണ്.
അഭിനേതാക്കളിൽ ഷബാന ആസ്മി , രാജകുമാരിയുടെ മാതാവായ റാണി ജിൻഡാന്റെ വേഷത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു.
ബോക്സ് ഓഫീസ് മൊജോ (പ്രത്യേക അൽഗൊരിതം ഉപയോഗിച്ച് ചലച്ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വരുമാനം കണ്ടുപിടിക്കുന്ന ഒരു വെബ്സൈറ്റാണ് ബോക്സ് ഓഫീസ് മോജോ ) പറയുന്നത്, ദി ബ്ലാക്ക് പ്രിൻസ് ലോകമെമ്പാടുമായി 633,000 ഡോളർ നേടിയിട്ടുണ്ട്. ആദ്യ ആഴ്ച്ച പുറത്തിറങ്ങിയപ്പോൽ 194,000 ഡോളർ, യുണൈറ്റഡ് കിംഗ്ഡത്തിൽ 106,000 ഡോളറും ന്യൂസിലൻഡിൽ 8,000 ഡോളറും ഓസ്ട്രേലിയയിൽ 80,000 ഡോളറും നേടി.
*<The Black Prince(2017)>[http://www.imdb.com/title/tt3962984/releaseinfo?ref_=tt_dt_dt]
*<The black Prince(2017)>[http://www.metacritic.com/movie/the-black-prince]