പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആദ്യകാല നെതർലാന്റ്സ് ചിത്രകാരനായ റോഗിയർ വാൻ ഡെർ വെയ്ഡൻ സൃഷ്ടിച്ച മൂന്നു അൽത്താര ചിത്രങ്ങളിൽ ഇന്ന് നിലനിൽക്കുന്ന പാനലിൽ ചിത്രീകരിച്ച ഒരേ ഒരു എണ്ണഛായാചിത്രമാണ് ദി മഗ്ദലെൻ റീഡിങ്. ഓക്ക് തടിയിൽ നിർമ്മിച്ച പാനലിൽ 1435 നും 1438 നും ഇടക്ക് പൂർത്തിയാക്കിയ ഈ ചിത്രം 1860 മുതൽ ലണ്ടനിലെ ദേശീയ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്നു.[2]