വിഭാഗം | Journalism, news, analysis |
---|---|
ലഭ്യമായ ഭാഷകൾ | English, Hindi, Marathi, Urdu |
ആസ്ഥാനം | First Floor, 13 Shaheed Bhagat Singh Marg Gole Market New Delhi, DL 110001 India |
ഉടമസ്ഥൻ(ർ) | Foundation for Independent Journalism (FIJ) |
സംശോധകൻ(ർ) | Siddharth Varadarajan, Sidharth Bhatia and M. K. Venu |
യുആർഎൽ | thewire |
വാണിജ്യപരം | No |
ആരംഭിച്ചത് | മേയ് 11, 2015 |
ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഉറുദു ഭാഷകളിൽ ലാഭേച്ഛയില്ലാതെ പ്രസിദ്ധീകരിക്കുന്ന ഒരു വാർത്താ അഭിപ്രായ വെബ് സൈറ്റാണ് ദി വയർ [1]. 2015 ൽ സിദ്ധാർഥ് വരദരാജൻ, സിദ്ധാർഥ് ഭാട്ടിയ, എം.കെ.വേണു എന്നിവർ സ്ഥാപിച്ച ദി വയർ, ഫൗണ്ടേഷൻ ഫോർ ഇൻഡിപെൻഡന്റ് ജേണലിസം എന്ന പേരിലുള്ള ലാഭരഹിത സംഘടനയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത് [2][3].
മൂന്ന് രാംനാഥ് ഗോയങ്കെ അവാർഡുകൾ [4][5] ഉൾപ്പടെ നിരവധി ദേശീയ അന്തർദ്ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട് ദി വയറിന്റെ റിപ്പോർട്ടർമാർ. വെബ്സൈറ്റ്, ബിസിനസുകാരുടെയും രാഷ്ട്രീയക്കാരുടെയും നിരവധി അപകീർത്തി കേസുകൾക്ക് വിധേയമായിട്ടുണ്ട്. അവയിൽ ചിലത് പൊതുജന പങ്കാളിത്തത്തിനെതിരായ തന്ത്രപരമായ വ്യവഹാരങ്ങളായി കണക്കാക്കപ്പെടുന്നു[6][7][8]