![]() 1903 cover of The Saturday Evening Post: Otto von Bismarck illustrated by George Gibbs | |
പ്രസിദ്ധീകരിക്കുന്ന ഇടവേള | Bimonthly |
---|---|
പ്രധാധകർ | Curtis Publishing Company |
ആകെ സർക്കുലേഷൻ (December 2012) | 355,537[1] |
ആദ്യ ലക്കം | ഓഗസ്റ്റ് 4, 1821[2] |
കമ്പനി | Saturday Evening Post Society |
രാജ്യം | United States |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | Indianapolis |
ഭാഷ | English |
വെബ് സൈറ്റ് | saturdayeveningpost |
ISSN | 0048-9239 |
ഒരു അമേരിക്കൻ മാസികയായ ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ് വർഷത്തിൽ ആറ് തവണ പ്രസിദ്ധീകരിക്കുന്നു. 1897 മുതൽ 1963 വരെ ആഴ്ചതോറും ഈ മാസിക പ്രസിദ്ധീകരിച്ചിരുന്നു. 1969 വരെ.ഓരോ രണ്ടാഴ്ചയും പ്രസിദ്ധീകരിച്ചു. 1920 മുതൽ 1960 വരെ, അമേരിക്കൻ ഇടത്തരക്കാരുടെ ഏറ്റവും വ്യാപകമായി പ്രചരിച്ചിട്ടുള്ളതും സ്വാധീനമുള്ളതുമായ മാസികകളിലൊന്നായി, ഫിക്ഷൻ, നോ-ഫിക്ഷൻ, കാർട്ടൂണുകൾ, ഫീച്ചേഴ്സ് എന്നിവയായി എല്ലാ ആഴ്ചയിലും ദശലക്ഷക്കണക്കിന് വീടുകളിൽ എത്തിയിരുന്നു.1960 കളിൽ ഈ മാഗസിന് വായനക്കാർ കുറയുകയാണുണ്ടായത്. 1969-ൽ ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ് രണ്ടു വർഷത്തേയ്ക്ക് പ്രസിദ്ധീകരണം നിർത്തിവച്ചു.1971-ൽ ഇത് ത്രൈമാസിക പ്രസിദ്ധീകരണമായി.
2013-ൽ മാഗസിൻ പുനർരൂപകൽപ്പന ചെയ്തു.
ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റ് 1821-ൽ സ്ഥാപിതമായതോടെ [3]അമേരിക്കയിലെ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന പ്രതിവാര മാസികയായി മാറി.