കർത്താവ് | ഹെന്റിക് വില്യം വാൻ ലൂൺ |
---|---|
ചിത്രരചയിതാവ് | ഹെന്റിക് വില്യം വാൻ ലൂൺ |
രാജ്യം | യു.എസ്.എ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ബാലസാഹിത്യം |
പ്രസാധകർ | മോഡേൺ ലൈബ്രറി |
പ്രസിദ്ധീകരിച്ച തിയതി | 1921 |
ഏടുകൾ | 529 pp (hardback) 280 pp (paperback) |
ഹെന്റിക് വില്യം വാൻ ലൂൺ രചിച്ച ഗ്രന്ഥമാണ് മനുഷ്യരാശിയുടെ കഥ (English: The Story of Mankind). 1921ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ബാലസാഹിത്യത്തിന് ഈ ഗ്രന്ഥം നൽകിയ സംഭാവനകൾ പരിഗണിച്ച് 1922ൽ ഹെന്റിക് വില്യം വാൻ ലൂണിന് ന്യൂബെറി മെഡൽ ലഭിച്ചു.
ആദ്യകാലഘട്ടം മുതലുള്ള മനുഷ്യന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നത്. ഓരോ കാലങ്ങളിലും ഉണ്ടായിരുന്ന സംസ്കാരങ്ങളെക്കുറിച്ചും എഴുത്തിലും കലയിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പറയുന്നു. ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ വരച്ചതും ഹെന്റിക് വില്യം വാൻ ലൂൺ ആണ്. നിരവധി ഭാഷകളിലേക്ക് മനുഷ്യരാശിയുടെ കഥ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യരാശിയുടെ കഥയെ ആധാരമാക്കി 1957ൽ റൊണാൾഡ് കോൾമാനെ നായകനാക്കി The Story of Mankind എന്ന പേരിൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.