കർത്താവ് | 12 രചയിതാക്കൾ |
---|---|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ഹാർപ്പർ ആന്റ് ബ്രദേഴ്സ് |
പ്രസിദ്ധീകരിച്ച തിയതി | ഒക്ടോബർ 15, 1908 |
മാധ്യമം | പ്രിന്റഡ് |
ഏടുകൾ | 317 |
ISBN | NA |
1908-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു അമേരിക്കൻ നോവലാണ് ദി ഹോൾ ഫാമിലി. പന്ത്രണ്ട് വ്യക്തികൾ ചേർന്നാണ് ഈ നോവൽ രചിച്ചത്. വില്ല്യം ഡീൻ ഹൊവൽസ് എന്ന എഴുത്തുകാരിയാണ് നോവലിന്റെ ആദ്യ അദ്ധ്യായമായ ദി ഫാദർ എഴുതിയത്. ഇവർ തന്നെയാണ് ഇത്തരത്തിലൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്. വിവാഹനിശ്ചയം മുതൽ വിവാഹം വരെയുള്ള ഒരുക്കത്തിനിടയിൽ ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ ആദ്യ അദ്ധ്യായത്തിൽ പരാമർശിക്കുന്നത്. പിന്നീട് പതിനൊന്ന് എഴുത്തുകാർ തുടർന്നുള്ള അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു. 1907-ലാണ് നോവൽ ഹാർപ്പേഴ്സ് ബസാറിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഹാർപ്പേഴ്സ് ബസാർ തന്നെ നോവൽ 1908 - ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.