ദിനകര ദേശായി

Dinakara Desai
പ്രമാണം:Dinakara-Desai-pic.jpg
ജന്മനാമം
ದಿನಕರ ದೇಸಾಯಿ
ജനനം10 September 1909
Ankola (Uttara Kannada District), India
മരണം6 November 1982
Mumbai
തൊഴിൽPoet, Writer, Educationist, Political and Social Activist.
GenrePoetryparty
സാഹിത്യ പ്രസ്ഥാനംChutukas

ഒരു ഇന്ത്യൻ കവിയും എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ദിനകര ദേശായി (ದಿನಕರ ದೇಸಾಯಿ). ചുറ്റുക (ചുറ്റുക ബ്രഹ്മ എന്നും അറിയപ്പെടുന്നു) എന്ന കവിതാ രൂപത്തിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം.[1][2] കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലെ സാഹിത്യ വികസനത്തിൽ അദ്ദേഹത്തിന് പ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.

ജീവചരിത്രം

[തിരുത്തുക]

ആദ്യകാലജീവിതം

അദ്ദേഹത്തിന്റെ മുത്തച്ഛനും മുത്തശ്ശിയും കൊങ്കണി സംസാരിക്കുന്ന ആളായിരുന്നു. ദത്തടായ് ദേശായി അംബിക ദേശായി ദമ്പതികളുടെ മൂന്നാമത്തെ മകനായി ആണ് ദിനകര ജനിച്ചത്‌. 1909 സെപ്തംബർ 10 ന് ഉത്തര കന്നട ജില്ലയിലെ അങ്കോളയിൽ ജനിച്ചു. അദ്ദേഹത്തിന് യശ്വന്ത് ശങ്കർ എന്ന രണ്ട് മൂത്ത സഹോദരന്മാരുണ്ടായിരുന്നു. ഒരു ഇളയ സഹോദരി - സരസ്വതിയും. അദ്ദേഹത്തിന് 9 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അമ്മ മരിച്ചു.[3]

വിദ്യാഭ്യാസം

അങ്കോളത്തിന് സമീപമുള്ള അലജേരി എന്ന ചെറുഗ്രാമത്തിൽ ദിനകരൻ ബാല്യകാലം ചെലവഴിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ അവിടെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്നു. നാല് വർഷക്കാലം അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം അവിടെ വെച്ചായിരുന്നു. ദിവാകർ എഡ്വേർഡ് ഹൈസ്കൂളിൽ (പിന്നീട് ജയ്ഹിന്ദ് ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു) വിദ്യാഭ്യാസം തുടർന്നു. ബംഗളൂരുവിലെ ഇന്റർമീഡിയറ്റ് കോഴ്സിൽ ചേർന്ന അദ്ദേഹം മൈസുവിൽ ഡിഗ്രി കോഴ്സ് തുടർന്നു. 1931 ൽ ബി.എ. ഒന്നാം ക്ലാസ്സോടെ പൂർത്തിയാക്കി. ബിരുദാനന്തര ബിരുദം നേടുന്നതിന് അദ്ദേഹം മുംബൈയിലേക്ക് മാറി. സെന്റ് സേവിയേഴ്സ് കോളേജിൽ ചേർന്ന അദ്ദേഹം 1933 ൽ എം. എ. ഫസ്റ്റ്ക്ലാസ്സിൽ പൂർത്തിയാക്കി. പബന്ധം തയ്യാറാക്കുന്നതിനിടയിൽ പ്രശസ്ത ചരിത്ര പ്രൊഫസ്സർ ഫാദർ ഹെറസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. സെന്റ് സേവ്യർ സിൽവർ മെഡൽ അദ്ദേഹം നേടി. എം.എ പഠന വേളയിൽ പബന്ധം തയാറാക്കുന്ന സമയത്ത് മുംബൈയിൽ ലോ കോളേജിലും മുംബൈയിലെ ലോ കോളേജിലും അദ്ദേഹം പഠിച്ചു. 1934 ൽ അദ്ദേഹം എൽ.എൽ.ബി പൂർത്തിയാക്കി.

കുടുബം

[തിരുത്തുക]

വിവാഹം

1936 ജൂലൈ 2 ന് മഹാരാലേശ്വർ വാഗ്ലയുടെ മകളായ ഇന്ദിരയെ വിവാഹം കഴിച്ചു. വിവാഹം ധാർവാഡിൽ രജിസ്റ്റർ ചെയ്തു. ആകെ 13 രൂപ മാത്രമാണ് വിവാഹ ചെലവുകൾക്ക് ചെലവഴിച്ചത്. ദിനകരർ ദൈവത്തിൽ വിശ്വാസമില്ലാത്തവനായിരുന്നു. പക്ഷേ, തൻറെ ഭാര്യയുടെ ആരാധനയ്ക്കായി സഹിഷ്ണുത പുലർത്തിയിരുന്നു.

മരണം

ദിനകർ ദേശായ്ക്ക് ദീർഘകാലത്തെ പ്രമേഹം ഉണ്ടായിരുന്നു. 1982 നവംബർ 6 ന് മുംബൈയിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു.

ജീവിതവും പ്രവർത്തനങ്ങളും

[തിരുത്തുക]

ദേശായി ആദ്യം ഒരു അഭിഭാഷകനാകാൻ ഉദ്ദേശിച്ചുവെങ്കിലും തൊഴിലാളി യൂണിയൻ പ്രവർത്തകരായ എം.എൻ.ജോഷിയും തകകർ ബാഷയും ആണ് അദേഹത്തെ സ്വാധീനിച്ചത്. അവർ അദ്ദേഹത്തെ തൊഴിൽ പ്രസ്ഥാനത്തിന് സംഭാവന ചെയ്യാൻ പ്രേരിപ്പിച്ചു. പിന്നീട് തൊഴിലാളികളുമായി സാമൂഹിക അവലോകനം ചെയ്‌തു പഠിച്ചു.ഈ കാരണങ്ങൾ കാരണം ഗോപാൽ കൃഷ്ണ ഗോഖലെ സ്ഥാപിച്ച സംഘടനയായ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയിൽ ചേർന്ന് പ്രവർത്തിച്ചു. ഈ സംഘടനയിലേക്കുള്ള അംഗത്വം വളരെ കർശനമായിരുന്നു. അംഗങ്ങൾ "പകരം എന്തെങ്കിലും പ്രതീക്ഷിച്ച് പ്രതീക്ഷിക്കാതെ" രാജ്യത്ത് സേവിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

ദേശായിക്ക് രാഷ്ട്രീയത്തിൽ ഒരു കരിയർ ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ ഇന്ത്യൻ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 

വിദ്യാഭ്യാസ പ്രവർത്തകൻ:

[തിരുത്തുക]
കാനറ വെൽഫെയർ ട്രസ്റ്റ്[4]
[തിരുത്തുക]

1953 ലാണ് ദിനകര ദേശായി കാനറ വെൽഫെയർ ട്രസ്റ്റ് (കെ.ഡബ്ല്യു.ടി) അങ്കോള ആസ്ഥാനമായി സ്ഥാപിച്ചത്. ഉത്തരകന്നഡ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുക വഴി ഗ്രാമീണ കുട്ടികൾക്ക് വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മുമ്പ് ഉന്നതവിദ്യാഭ്യാസത്തിനായി ഇത്തരമൊരു സൌകര്യം ഉണ്ടായിരുന്നില്ല. 1953 ൽ സ്ഥാപിച്ച അങ്കോള പീപ്പിൾസ് മൾട്ടിപർപ്പസ് ഹൈസ്കൂൾ ആണ് ഹൈ സ്കൂളുകളിൽ ആദ്യത്തേത്. 1966 ൽ സ്ഥാപിതമായ അങ്കോള ഗോഖലെ സെന്റനറി കോളേജ് ആണ് ഡിഗ്രി കോളേജുകളിൽ ആദ്യത്തേത്.[5] ട്രസ്റ്റ് പിന്നീട് 1970 ൽ കാർവാർ ഡിവേക്കർ കോളേജ് ഓഫ് കോമേഴ്സ് സ്ഥാപിച്ചു.[6]

രാഷ്ട്രീയം
[തിരുത്തുക]

1948 മുതൽ 1961 വരെ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ ദീനാകർ ദേശായി കോർപ്പറേറ്ററായി സേവനം അനുഷ്ടിച്ചു.

1952 ലെ പൊതു തിരഞ്ഞെടുപ്പിൽ (ലോക്സഭ) ദീനാർ ദേശായി പരാജയപ്പെട്ടു.

1967-ലെ പൊതു തിരഞ്ഞെടുപ്പിൽ (ലോക്സഭ) പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. 1968 ൽ രൂപീകരിച്ച വിദ്യാഭ്യാസ പാർലമെന്ററി കമ്മിറ്റി അംഗമായി ലോക്സഭാംഗമായി പ്രവർത്തിച്ചു.

അവലംബങ്ങൾ

[തിരുത്തുക]
  1. R. S. Habbu (13 February 2005). "Konkani meet to give impetus to literature". Online edition of The Hindu, dated 2005-02-13. Chennai, India: 2005, The Hindu. Archived from the original on 2005-04-15. Retrieved 30 June 2007.
  2. Jyotsna Kamat. "Remembering Dinakara Desai (1909–1982)". Kamat's Potpourri. Retrieved 30 June 2007.
  3. Dr. Shripad S Shetty: ದಿನಕರ ದೇಸಾಯಿ: ಬದುಕು - ಬರಹ (1988) http://hdl.handle.net/10603/100177 - Thesis submitted to Karnatak University, Dharwad for award of Ph.D.
  4. Kanara Welfare Trust http://kwtankola.com
  5. Gokhale Centenary College, Ankola http://kwtgcc.org Archived 2019-09-08 at the Wayback Machine
  6. Divekar College of Commerce, Karwar http://www.divekarcollegekarwar.com Archived 2018-01-25 at the Wayback Machine