പ്രമാണം:Logo of Diphu Medical College and Hospital.jpg | |
ആദർശസൂക്തം | सर्वे सन्तु निरामयाः |
---|---|
തരം | Medical college |
സ്ഥാപിതം | 25 നവംബർ 2019 |
പ്രധാനാദ്ധ്യാപക(ൻ) | Dr Sumitra Hagjer[1] |
ബിരുദവിദ്യാർത്ഥികൾ | 100 |
സ്ഥലം | ദിഫു, ആസാം, 782460, ഇന്ത്യ 25°49′42″N 93°25′29″E / 25.828347°N 93.424794°E |
ക്യാമ്പസ് | Sub Urban |
അഫിലിയേഷനുകൾ | Srimanta Sankaradeva University of Health Sciences Medical Council of India |
വെബ്‌സൈറ്റ് | dmcassam.in |
ആസാമിലെ ദിഫുവിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ് ദിഫു മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ. [2][3][4] 2019 നവംബർ 25 മുതൽ ഇത് പ്രവർത്തിക്കാൻ തുടങ്ങി. അസം സംസ്ഥാനത്തെ ഏഴാമത്തെ മെഡിക്കൽ കോളേജാണിത്. അസമിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഇത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിക്കുകയും ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
2011 ജനുവരി 19-ന് ഹിമന്ത ബിശ്വ ശർമ്മ തറക്കല്ലിട്ടുകൊണ്ട് നിർമ്മാണം ആരംഭിച്ചു. [2][5] 2017-ൽ, കോളേജിന്റെ നിലവിലുള്ള പ്രവർത്തനച്ചിലവ് 156.55 ൽ നിന്ന് 209 കോടി ഇന്ത്യൻ രൂപയായി ഉയർത്തി. [3][4][6] 2012 മുതൽ നിർമ്മാണം ആരംഭിച്ചു, എന്നാൽ വാസ്തുവിദ്യാ രൂപകൽപ്പന മൂന്ന് തവണ പരിഷ്കരിച്ചതിനാൽ കോളേജിന്റെ അന്തിമ പ്ലാൻ 2018 ഏപ്രിൽ 28 ന് ലഭിച്ചു. [7]
അസം ഹിൽസ് മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണത്തിൽ ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചേഴ്സ് ഉൾപ്പെട്ടിരുന്നു. [8] 2019 നവംബർ 21-ന് അസം ഹിൽസ് മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AHMC&RI) പൊതുജനങ്ങളുടെ താൽപ്പര്യാർത്ഥം ദിഫു മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ എന്ന് പുനർനാമകരണം ചെയ്തു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നഴ്സിംഗ് ജീവനക്കാർക്കും 204 സീറ്റുകൾ വീതമുള്ള (102 മുറികൾ) ഹോസ്റ്റൽ, [9] ഒരു ആധുനിക ലൈബ്രറി, എയർകണ്ടീഷൻ ചെയ്ത ലെക്ചർ ഹാൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ കോളേജിലുണ്ട്. നിലവിൽ കോളേജിന് 2020-21 അധ്യയന വർഷം മുതൽ 100 എംബിബിഎസ് ബിരുദ വിദ്യാർത്ഥികളുടെ ശേഷിയുണ്ട്. [2][10]
നിലവിൽ 300 കിടക്കകളാണ് ആശുപത്രിയിൽ ഉള്ളത്. ആംബുലൻസ് ഉൾപ്പെടെ 24x7 മണിക്കൂറും അടിയന്തര സേവനങ്ങൾ ഇവിടെ ലഭ്യമാണ്. കോവിഡ്-19 പരിശോധന, രോഗനിർണയ സൗകര്യം, തീവ്രപരിചരണ വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, രക്തബാങ്ക്, എക്സ്-റേ, അൾട്രാസോണോഗ്രാഫി പോലുള്ള റേഡിയോളജി, മെഡിക്കൽ ലബോറട്ടറി, ഫാർമസി തുടങ്ങിയവയും ആധുനിക അടുക്കളയും ഇവിടെയുണ്ട്. [11]
തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ആശുപത്രിയിൽ ഔട്ട്-പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് (OPD) പ്രവർത്തിക്കുന്നു. [11]