![]() 2016 ലെ റിയോ പാരാലിമ്പിക് ഗെയിംസിൽ നിന്ന് വെള്ളി മെഡൽ നേടിയ ഇന്ത്യൻ അത്‌ലറ്റ് ദീപ മാലിക് | |
വ്യക്തിവിവരങ്ങൾ | |
---|---|
മുഴുവൻ പേര് | Deepa Malik |
ജനനം | Bhaiswal, Sonipat district, Haryana, India | 30 സെപ്റ്റംബർ 1970
താമസം | New Delhi |
Sport | |
രാജ്യം | ![]() |
Event(s) | Shot Put, Javelin Throw & Motorcycling |
2016ലെ പാരലിമ്പിക്‌സിൽ ചരിത്ര നേട്ടം കുറിച്ച ഇന്ത്യൻ കായിക താരമാണ് ദീപ മാലിക്. അംഗപരിമിതരുടെ ഒളിമ്പിക്‌സായ പാരാലിമ്പിക്‌സിൽ ഷോട്ട്പുട്ടിൽ ദീപ വെള്ളിമെഡൽ നേടി. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദീപ. എഫ്-35 വിഭാഗത്തിലാണ് ദീപ മെഡൽ നേടിയത്. ആറു ശ്രമങ്ങലിലായി 4.61 മീറ്റർ കടന്ന ഏറിലൂടെയാണ് വെള്ളിമെഡലിന് അർഹയായത്. [1] നട്ടെല്ലിന് ബാധിച്ച ട്യൂമർ മൂലം അരയ്ക്കു താഴെ തളർന്നു നടക്കാൻ പറ്റാതായി. ട്യൂമർ നീക്കാനായി 31 ശസ്ത്രക്രിയകൾ നടത്തി. ഷോട്ട്പുട്ടിന് പുറമെ ജാവലിൻ ത്രോയിലും നീന്തലിലും, ബൈക്കിങ്ങിലും പങ്കെടുക്കുന്നുണ്ട്. [2][3]
1970 സെപ്തംബർ 30ന് ഹരിയാനയിലെ സോനിപ്പത്തിൽ ജനിച്ചു. കേണൽ ബികെ നാഗ്പാലിന്റെ മകളും കേണൽ ബിക്രം സിങ്ങിന്റെ ഭാര്യയുമാണ്. ദേവിക, അംബിക എന്നീ രണ്ടു മക്കളുണ്ട്. 2012ൽ അർജുന അവാർഡ് നേടി.