Dudhwa National Park | |
---|---|
Dudhwa Tiger Reserve | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lakhimpur Kheri, Uttar Pradesh, India |
Nearest city | Palia Kalan 9 കിലോമീറ്റർ (30,000 അടി) E |
Coordinates | 28°30.5′N 80°40.8′E / 28.5083°N 80.6800°E |
Area | 490.3 |
Established | 1977 |
uptourism |
ഉത്തർപ്രദേശിലെ ലിഖിംപൂർഖേരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ദുധ്‌വാ ദേശീയോദ്യാനം.1977-ലാണ് ഇത് നിലവിൽ വന്നത്. പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ ബില്ലി അർജുൻ സിങ് ഈ ഉദ്യാനത്തിന്റെ രൂപവത്കരണത്തിനായി പ്രരിശ്രമിച്ചവരിൽ പ്രധാനിയാണ്. ഒരു കടുവാ സംർക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
അർധ നിത്യഹരിത വനങ്ങളും, ഈർപ്പം നിറഞ്ഞ ഇലപൊഴിയും വനങ്ങളും ചേർന്ന പ്രകൃതിയാണ് ഇവിടുത്തേത്. ഏകദേസം 80 ശതമാനത്തോളം പുൽമേടുകളാണ്, സാൽ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.
1878-നു മുമ്പ് വരെ ഇവിടം കാണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമായിരൂന്നു. ചതുപ്പു പ്രദേശങ്ങളിൽ വസിക്കുന്ന ബാരസിംഗ എന്നയിനം മാനുകളെ ഇന്തയിൽ ഏറ്റവുമധികം കാണപ്പെടുന്നത് ഇവിടെയാണ്. കടുവ, പുലി, കുറുക്കൻ, ആന, കൃഷ്ണമൃഗം, സാംബർ, പുള്ളിമാൻ, കഴുതപ്പുലി, നീർനായ് എന്നിവയെ ഇവിടെ കാണാം. 400-ഓളം ഇനങ്ങളില്പ്പെട്ട പക്ഷികളുമുണ്ട്.