ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു ദുർഗ്ഗഭായ് ദേശ്‌മുഖ് (ഇംഗ്ലീഷ്: Durgābāi Deshmukh, Lady Deshmukh, ജനനം -15 July 1909 മരണം- 9 May 1981). ഇന്ത്യൻ കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയിലും ഇന്ത്യൻ ആസൂത്രണ കമ്മീഷനിലും അംഗമായിരുന്നു ഇവർ.
തന്റെ ചെറുപ്രായത്തിൽ തന്നെ ദുർഗ്ഗഭായ് ദേശ്‌മുഖ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപ്പെട്ടിരുന്നു. ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസ അടിച്ചേൽപിക്കുന്നതിനു പ്രതിഷേധിച്ച് ദുർഗ്ഗഭായ് ദേശ്‌മുഖ് 12 വയസ്സിൽ സ്കൂൾ ഉപേക്ഷിച്ചു. അവൾ പെൺകുട്ടികൾ ഹിന്ദി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രാജമുദ്രിയിൽ ബാലികാ ഹിന്ദി പാഠശാല ആരംഭിച്ചു. .[1]