ഇന്തോനേഷ്യയിലെ ബാലിയിലെ ഒമ്പത് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ക്ലുങ്കുങ്ങിലെ രാജാക്കന്മാരുടെ സ്ഥാനപ്പേരായിരുന്നു ദേവാ അഗുങ് . രാജവംശത്തിലെ മറ്റ് രാജകുടുംബാംഗങ്ങളും ഈ സ്ഥാനപ്പേര് വഹിച്ചിരുന്നു. ദേവ എന്ന ഇന്തോനേഷ്യൻ ഭാഷയിലുള്ള പദത്തിന്റെ അർത്ഥം "ദൈവം" എന്നാണ്, കൂടാതെ ക്ഷത്രിയ ജാതിയിലെ അംഗങ്ങൾക്കുള്ള പൊതു പദവി കൂടിയായിരുന്നു ഇത്. അഗുംഗ് എന്ന ബാലിനീസ് ഭാഷയിലെ വാക്കിന് അർത്ഥം "ഉയർന്ന" അല്ലെങ്കിൽ "മഹത്തായ" എന്ന് ആണ്. അക്ഷരാർത്ഥത്തിൽ, തലക്കെട്ടിന്റെ അർത്ഥം മഹാനായ ദൈവം എന്നാണ്. [1]
17-ആം നൂറ്റാണ്ടിന്റെ അവസാനം വരെ മുഴുവൻ ബാലിയുടെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും അധികാരം കയ്യാളിയിരുന്ന ഗെൽഗൽ ദേശത്തിന്റെ ഭരണാധികാരികൾ സാധാരണയായി ഡാലെം എന്ന രാജകീയ സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ബാലിനീസ് ഭാഷയിൽ ആ വാക്കിൻ്റെ അർത്ഥം "അകത്ത്" എന്നാണ്. 1686-ന് ശേഷം, പഴയ ഗെൽഗൽ വംശത്തിലെ പിൻഗാമികൾ ഗെൽഗലിന് വടക്ക് ഏതാനും കിലോമീറ്റർ അകലെയുള്ള ക്ലങ്കുങ് കൊട്ടാരത്തിൽ താമസിക്കുകയും അവർ പുതിയ സ്ഥാനനാമം സ്വീകരിക്കുകയും ചെയ്തു. അവരുടെ നേരിട്ടുള്ള രാജാധികാരം കൊട്ടാരത്തിന് ചുറ്റുമുള്ള ഒരു ചെറിയ പ്രദേശവും അടുത്തുള്ള ദ്വീപായ നുസ പെനിഡയും അടങ്ങുന്ന ചെറിയ ഒരു ഭൂപ്രദേശത്തേക്ക് ഒതുങ്ങി. മറ്റ് എട്ട് രാജാക്കന്മാരുടെ മേൽ സ്വാധീനം ചെലുത്താനുള്ള അവരുടെ അവരുടെ കഴിവ് പരിമിതമായിരുന്നെങ്കിലും, മറ്റ് ബാലിനീസ് പ്രഭുക്കന്മാർ അവർക്ക് ഒരു ആചാരപരമായ മുൻഗണന ഉള്ളതായി അംഗീകരിച്ചു. [2] ദേവാ അഗുങ് വംശത്തിന്റെ അധികാരത്തിലെ ഒരു പ്രധാന ആധാരം അവരുടെ കൈവശം പരമ്പരാഗതമായി അവർക്ക് ലഭിച്ച ബാലിനീസ് ഭാഷയിൽ 'പൂസക' (എന്നറിയപ്പെടുന്ന മാന്ത്രിക ശക്തിയുള്ളതെന്ന് കരുതപ്പെടുന്ന) വസ്തുക്കൾ ഉണ്ടായിരുന്നു എന്നതാണ്.അത് ഉപയോഗിച്ച് അമാനുഷിക കഴിവുകൾ നേടാമെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നു.
1843-ൽ ഡച്ച് ഈസ്റ്റ് ഇൻഡീസുമായി ഒപ്പുവയ്ക്കപ്പെട്ട ഒരു കരാറിൽ, ക്ലുങ്കുങ്ങിനെ ഡച്ച് ആധിപത്യത്തിന് കീഴിലാക്കി. മറ്റ് ബാലിനീസ് സംസ്ഥാനങ്ങളുമായുള്ള കരാറുകളും അതേ സമയം തന്നെ ഒപ്പുവയ്ക്കപ്പെട്ടു. കരാറുകളുടെ വ്യാഖ്യാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ 1846, 1848, 1849 വർഷങ്ങളിൽ ദ്വീപിലേക്കുള്ള മൂന്ന് ഡച്ച് യുദ്ധ-പര്യവേഷണങ്ങൾക്ക് കാരണമായി. 1849-ലെ ഡച്ചുകാരുടെ സൈന്യം ബുലെലെംഗ്, കരംഗസെം എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തി, തുടർന്ന് ഡച്ച് സൈന്യം ക്ലങ്കുങ്ങിന്റെ പ്രദേശം ആക്രമിച്ചു. കമാൻഡിംഗ് ജനറൽ എവി മൈക്കിൾസ് ക്ലങ്കുങ് യോദ്ധാക്കളാൽ കൊല്ലപ്പെട്ടപ്പോൾ ഡച്ച് സൈന്യം ബുദ്ധിമുട്ടുകൾ നേരിട്ടു. ഡച്ചുകാർ ഒരു സമാധാന ഉടമ്പടി ഒപ്പുവയ്ക്കാൻ നിർബന്ധിതരായി. അതിൻ പ്രകാരം ദക്ഷിണ ബാലിനീസ് രാജ്യങ്ങളെ നാമമാത്രമായ ഡച്ച് ആധിപത്യത്തിന് കീഴിൽ സ്വയംഭരണാവകാശമാക്കി. [3] 1900-ന് ശേഷം ഡച്ച് കൊളോണിയൽ നയം കൂടുതൽ സജീവമായി, കൂടാതെ ഇന്തോനേഷ്യയുടെ ഭൂരിപക്ഷം ഭാഗങ്ങളിലും രാജഭരണത്തിൻകീഴിലുള്ള ദേശങ്ങൾ ഇതുവരെ ആസ്വദിച്ചിരുന്ന സ്വതന്ത്രമായ നിലപാടിനെ ഡച്ചുകാർ അടിച്ചമർത്താൻ ഉദ്ദേശിച്ചു. ഇതിന്റെ ഭാഗമായി ഭയങ്കരനായ ഗവർണർ ജനറൽ ജെ ബി വാൻ ഹ്യൂട്സ് ബാലിയുടെ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി.
ബാലിയിലെ ഡച്ച് ഇടപെടലിനിടെ അവസാനത്തെ ദേവാ അഗൂങ്ങിന് 1908 ഏപ്രിൽ 28-ന് ക്ലുങ്കുങ് കൊട്ടാരത്തിൽ നടന്ന പുപുടാൻ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടു. (ശത്രുക്കൾക്ക് കീഴടങ്ങാതെ സ്വയം ജീവനൊടുക്കുന്ന സംഭവത്തിനാണ് പുപുടാൻ എന്ന് പറയുന്നത്) ഡച്ച് കൊളോണിയൽ സായുധ സേനയ്‌ക്കെതിരെ രാജവംശവും അവരെ നിലനിർത്തിയവരും ചേർന്ന് ആചാരപരമായി നടത്തിയ ചാവേർ ആക്രമണമായിരുന്നു ഇത്. അവസാനം ഇരുനൂറോളം ബാലിനീസ് ആളുകൾ ഡച്ച് വെടിയുണ്ടകൾ ഏറ്റ് കൊല്ലപ്പെടുകയോ അല്ലെങ്കിൽ സ്വന്തം കൈകൊണ്ട് ആത്മഹത്യ ചെയ്യുകയോ ചെയ്തു. [4]
ഈ സംഭവത്തിനു ശേഷം ക്ലങ്കുങ്ങ് നേരിട്ടുള്ള ഡച്ച് ഭരണത്തിൻ കീഴിലായി. 1929-ൽ അവസാനത്തെ ഭരണാധികാരിയായ ദേവാ അഗുങ് ഒക ഗെഗിന്റെ അനന്തരവനെ കൊളോണിയൽ അധികാരികൾ റീജന്റ് ആയി നിയമിച്ചു. 1938-ൽ അദ്ദേഹത്തിന്റെയും മറ്റ് ഏഴ് ബാലിനീസ് റീജന്റുകളുടെയും പദവി zelfbestuurder അല്ലെങ്കിൽ രാജ ആയി ഉയർത്തപ്പെട്ടു. 1949-1950-ൽ ഒരു ഏകീകൃത ഇന്തോനേഷ്യൻ രാഷ്ട്രം രൂപീകൃതമായതിനു ശേഷം, ബാലിയിലും മറ്റും രാജഭരണം ഘട്ടംഘട്ടമായി അവസാനിപ്പിച്ചു. 1964-ൽ ദേവാ അഗുങ് ഒക ഗെഗിന്റെ മരണത്തോടെ ദേവാ അഗുങ് പട്ടം ഇല്ലാതായി. അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങൾ ഇടയ്ക്കിടെ ബുപതി (ഭൂപതി അല്ലെങ്കിൽ റീജന്റ്) ആയി ക്ലങ്കുങ്ങ് പ്രദേശം ഭരിച്ചു.
ദേവാ അഗുങ് രാജവംശത്തിലെ ഭരിച്ച അംഗങ്ങൾ