ദേവ്നാർ देवनार | |
---|---|
neighbourhood | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | മുംബൈ സബർബൻ |
മെട്രോ | മുംബൈ |
സോൺ | 5 |
വാർഡ് | എം |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
പോസ്റ്റൽ ഇൻഡക്സ് നമ്പർ | 400 088 |
ലോക്സഭ മണ്ഡലം | മുംബൈ സൗത്ത് സെൻട്രൽ |
മുംബൈയിലെ ഒരു നഗരപ്രാന്തപ്രദേശമാണ് ദേവ്നാർ.
പ്രശസ്ത സാമൂഹികശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്[1], ജനസംഖ്യാശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ്[2], ബി.എസ്.എൻ.എൽ ടെലികോം ഫാക്റ്ററി[3] എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ അറവുശാല (ദേവ്‌നാർ മുനിസിപ്പൽ അബറ്റോയർ) ഇവിടെ സ്ഥിതി ചെയ്യുന്നു[4]. മുംബൈ നഗരത്തിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപകേന്ദ്രം ഇവിടെയാണ്.
പ്രാഥമികമായി ഇതൊരു ജനവാസമേഖലയാണ്. രഹേജ അക്രോപോളിസ് പോലുള്ള മുന്തിയ പാർപ്പിടസമുച്ചയങ്ങളും, സരസ് ബാഗ്, ഉദയ് ഗിരി, വിക്രം ജ്യോതി, ദത്ത ഗുരു, ദേവ്നാർ ബാഗ്, പവർവർഘാൻ കോളനി തുടങ്ങിയ ബംഗ്ലാവുകളുടെ സമൂഹങ്ങളും രാജ് കപൂറിന്റെ ദേവ്നാർ കോട്ടേജ് പോലുള്ള നിരവധി കൊളോണിയൽ ബംഗ്ളാവുകളും ദേവ്നാറിൽ ഉണ്ട്. മുനിസിപ്പൽ സ്കൂൾ ടീച്ചർമാർക്ക് വേണ്ടിയുള്ള ടീച്ചേഴ്സ് കോളനി പോലെ സർക്കാർ കോളനികളും ഉണ്ട്.
സയൺ-പൻവേൽ ഹൈവേയുടെ ഭാഗമായ വി.എൻ. പുരവ് മാർഗ്ഗ് ദേവ്നാറിലൂടെ കടന്നു പോകുന്നു. ഘാട്കോപ്പർ മുതൽ ദക്ഷിണ മുംബൈയിലെ പി ഡിമെല്ലോ റോഡ് വരെ നീളുന്ന ഈസ്റ്റേൺ ഫ്രീ വേയിലേക്കുള്ള ഒരു പ്രവേശനമാർഗ്ഗവും അടുത്തുതന്നെയുണ്ട്. പി. എൽ. ലോഖണ്ഡെ മാർഗ് വഴി ദേവ്നാർ ചെമ്പൂരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്ടോറിക്ഷകൾ, ടാക്സി, ബെസ്റ്റ് ബസ് എന്നിവയാണ് പ്രധാന പൊതുഗതാഗത സംവിധാനങ്ങൾ. ഇവിടെ ഒരു ബെസ്റ്റ് ബസ് ഡിപ്പോ ഉണ്ട്[5]. ഹാർബർ ലൈനിലെ ഗോവണ്ടി റെയിൽവേ സ്റ്റേഷൻ ആണ് ദേവ്നാറിന്റെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ.