ദോർജി ഖണ്ഡു | |
---|---|
6th Chief Minister of Arunachal Pradesh | |
മണ്ഡലം | Mukto |
പദവിയിൽ | |
ഓഫീസിൽ 9 April 2007 | |
മുൻഗാമി | Gegong Apang |
പിൻഗാമി | Not found |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | name-Dorjee Khandu മാർച്ച് 3, 1955 Gyangkhar village, North East Frontier Agency |
മരണം | name-Dorjee Khandu |
അന്ത്യവിശ്രമം | name-Dorjee Khandu |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
മാതാപിതാക്കൾ |
|
ജോലി | Politician |
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെ നേതാവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു ദോർജി ഖണ്ഡു(മാർച്ച് 3 1955 - ഏപ്രിൽ 30 2011).
അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ പെട്ട ഗ്യാൻങ്ഘർ ഗ്രാമത്തിൽ 1955 മാർച്ച് മൂന്നിനു ജനിച്ച ദോർജി ഖണ്ഡു സെക്കണ്ടറി സ്കൂളിൽ വെച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ചു.ഇന്ത്യൻ കരസേനയിൽ ഏഴു വർഷത്തിലേറെ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ബംഗ്ലാദേശ് മോചനത്തിനായി ഇന്ത്യ നടത്തിയ യുദ്ധത്തിൽ ആർമി ഇൻറലിജൻസ് ഓഫിസറായി പ്രവർത്തിച്ച ഖണ്ഡുവിന് മികച്ച സേവനത്തിനുള്ള സ്വർണ്ണപതക്കം ലഭിച്ചു. പട്ടാള ജീവിതത്തിനു ശേഷം അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1990-ൽ തിങ്കു-മുക്തോ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയസമഭയിലേക്ക് മത്സരിച്ചു വിജയിച്ചു. 95ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും വൻഭൂരിപക്ഷത്തോടെ നിയമസഭയിലെത്തി. തുടർന്ന് അധികാരത്തിലെത്തിയ സർക്കാരിൽ സഹകരണ വകുപ്പിന്റെ ചുമതലയുള്ള സഹ മന്ത്രിയായി. ഒരു വർഷം കഴിയും മുമ്പേ അനിമൽ ഹസ്ബൻഡറി, വെറ്റിനറി, ഡയറി വികസനം എന്നിവയുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായി സ്ഥാനകയറ്റം നേടി. 1998-ൽ ഊർജ്ജ മന്ത്രായായി ഖണ്ഡു 2006-വരെ ആ സ്ഥാനത്ത് തുടർന്നു. മുഖ്യമന്ത്രിയായിരുന്ന ഗെഗോങ്ങ് അപാംഗ് രാജി വെച്ചതിനെ തുടർന്ന് 2007 ഏപ്രിൽ 9-നാണ് അരുണാചൽപ്രദേശിന്റെ ആറാമത്തെ മുഖ്യമന്ത്രിയായി ഖണ്ഡു സ്ഥാനമേറ്റെടുത്തത്.[1] പിന്നീട് 2009-ൽ നടന്ന അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് (ഐ) വിജയിച്ചതിനെത്തുടർന്ന് 2009 ഒക്ടോബർ 25 മുതൽ ഖണ്ഡു രണ്ടാം തവണയും മുഖ്യമന്ത്രിയായി[2].മുക്തോ നിയമസഭാ മണ്ഡലത്തിൽ നിന്നും ഒന്നിലേറെ തവണ എതിരില്ലാതെയാണ് ദോർജി ഖണ്ഡു തെരഞ്ഞെടുക്കപ്പെട്ടത്.
2011 ഏപ്രിൽ 30-ന് ദോർജി ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവൻ ഹാൻസ് ഹെലികോപ്റ്റർ തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി. ഏറെദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ 2011 മേയ് 4-ന് അരുണാചൽപ്രദേശ് -ഭൂട്ടാൻ അതിർത്തിയിൽ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും മേയ് 5-ന് ഖണ്ഡുവിന്റേത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.