ചക്രവ്യൂഹ മാതൃക-ഹോസലേശ്വരാ ക്ഷേത്രത്തിലെ ശിലാശില്പം | |
പർവ്വം | ഏഴാമത്തേത് |
---|---|
അദ്ധ്യായങ്ങൾ | 170 |
പദ്യങ്ങൾ | 10950 |
പേരിനു പിന്നിൽ | കുരുക്ഷേത്രയുദ്ധത്തിലെ പതിനൊന്നു മുതൽ പതിനഞ്ചു വരെ ദിനങ്ങളിൽ കൗരവ സർവ്വസൈന്യാധിപൻ ദ്രോണാചാര്യരായിരുന്നു. ഈ പർവ്വത്തിൽ ഈ അഞ്ചുനാൾ വിവരിക്കുന്നു. |
പ്രധാന അദ്ധ്യായങ്ങൾ | കുരുക്ഷേത്രയുദ്ധം (പതിനൊന്നു മുതൽ പതിനഞ്ചു ദിനം) ചക്രവ്യൂഹം അഭിമന്യു മരണം അർജ്ജുനശപഥം ജയദ്രഥവധം ദ്രോണവധം |
മഹാഭാരത കഥയുടെ ഭാഗമായ കുരുക്ഷേത്ര യുദ്ധ വിവരണത്തിൽ ഭീഷ്മരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ ആചാര്യനായ ദ്രോണരെ സർവ്വസേനാധിപതിയായി വാഴിക്കുന്ന ഭാഗമുൾപ്പെടുന്നു. പതിനൊന്നു മുതൽ പതിനെഞ്ചു വരെയുള്ള അഞ്ചു ദിവസങ്ങൾ ദ്രോണാചാര്യർ കൗരവസേനയ്ക്കു നേതൃത്വം നൽകി. മഹാഭാരതത്തിൽ ഈ അഞ്ചു യുദ്ധദിവസങ്ങൾ (11 മുതൽ 15 വരെ) വർണ്ണിക്കുന്നത് ദ്രോണപർവ്വത്തിലാണ്. സർവ്വസേനാധിപനായി ദ്രോണരായതിനാൽ ഗ്രന്ഥകർത്താവ് ആ പേരു കൊടുത്തു.[1] ദ്രോണപർവ്വത്തിൽ 170 അദ്ധ്യായങ്ങളും 10950 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. പല പ്രമുഖരും മരിച്ചു വീഴുന്ന കഥാസന്ദർഭങ്ങൾ വളരെ വിശദമായിതന്നെ ഗ്രന്ഥകർത്താവ് ഈ ദിവസങ്ങൾ മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്നു.