ദർശന രാജേന്ദ്രൻ | |
---|---|
ദേശീയത | ഇന്ത്യ |
തൊഴിൽ | നടി |
സജീവ കാലം | 2017–തുടരുന്നു |
മലയാളം, തമിഴ് ചലച്ചിത്രമേഖലകളിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് ദർശന രാജേന്ദ്രൻ. 2014-ൽ പുറത്തിറങ്ങിയ 'ജോൺ പോൾ വാതിൽ തുറക്കുന്നു' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്.[1] ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ ദർശന ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിനായി ചെയ്ത ബാവ്രാ മൻ എന്ന ഗാനത്തിന്റെ കവർ യൂട്യൂബിൽ മൂന്നു ദശലക്ഷത്തിലധികം കാഴ്ച്കളോടെ ജനപ്രിയത നേടി. വൈറസ്, ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും, അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഇരുമ്പു തിരൈ, കവൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ദർശന അഭിനയിച്ചു.[2][3][4][5][6] മഹേഷ് നാരായണൻ സംവിധാനം ചെയ്ത് 2020-ൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സി യു സൂൺ എന്ന ചിത്രത്തിൽ നായികയായി.
ദർശന രാജേന്ദ്രൻ കൊച്ചിയിൽ ജനിച്ചു. രാജേന്ദ്രൻ, നീരജ എന്നിവരാണ് മാതാപിതാക്കൾ. ഭാവന രാജേന്ദ്രൻ എന്ന മൂത്ത സഹോദരി ബാംഗ്ലൂർ ആസ്ഥാനമായുള്ള നാടകവേദിയിൽ സജീവമായി പ്രവർത്തിക്കുന്നു. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിനാൻഷ്യൽ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടി.
{{cite web}}
: External link in |title=
(help)
{{cite web}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)