മുംബൈയിലെ മഹാലക്ഷ്മി എന്ന സ്ഥലത്തുള്ള ഒരു തുറന്ന ആണ് ധോബി ഘാട്ട് [1]. അലക്കുകാർ (ധോബികൾ) മുംബൈയിലെ ഹോട്ടലുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമുള്ള വസ്ത്രങ്ങളും ലിനനുകളും ഇവിടെയെത്തിച്ച് അലക്കി ഉണക്കിയശേഷം തിരികെ വിതരണം ചെയ്യുന്നു. ഇത് 1890 ലാണ് നിർമിച്ചത് [2].
മൂന്നു വശം കെട്ടിയടച്ച അരമതിലുകൾ വേർതിരിക്കുന്ന അലക്കുകല്ലുകളുടെ നിരകളാണ് ഇവിടെയുള്ളത്. സബർബൻ റെയിൽവേയുടെ പശ്ചിമ ലൈനിലെ മഹാലക്ഷ്മി റെയിൽവേ സ്റ്റേഷന്റെ അടുത്താണിത്. മഹാലക്ഷ്മി സ്റ്റേഷന്റെ ഫ്ളൈ ഓവർ ബ്രിഡ്ജിൽ നിന്ന് ഈ സ്ഥലം കാണാൻ കഴിയും [3]. ലോകത്തെ ഏറ്റവും വലിയ തുറന്ന അലക്കുകേന്ദ്രമായി ധോബി ഘാട്ട് അറിയപ്പെടുന്നു. വിദേശ ടൂറിസ്റ്റുകൾക്കിടയിൽ ജനപ്രീതിയാർജ്ജിച്ച ഒരു ആകർഷണമാണ് ഈ സ്ഥലം.
ഇവിടെ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ധോബി കല്യാൺ ആൻഡ് ഔദ്യോഗിക് വികാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കണക്ക് പ്രകാരം മഹാലക്ഷ്മി ധോബി ഘാട്ടിന്റെ വാർഷിക വിറ്റുവരവ് 100 കോടി രൂപയാണ്. 7,000 ൽ പരം ആളുകൾ ഓരോ ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ഇവിടെ പണിയെടുക്കുന്നു. കട്ടികൂടിയ വസ്ത്രങ്ങൾ കഴുകുക, വൃത്തിയാക്കുക, നിറം പിടിപ്പിക്കുക, ഇസ്തിരിയിടുക എന്നീ പ്രവർത്തികളൊക്കെ ഇവിടെ നടക്കുന്നു. ഒരു ലക്ഷത്തിലധികം വസ്ത്രം ഓരോ ദിവസവും ഇവിടെ വൃത്തിയാക്കപ്പെടുന്നു. ധനികരായ ധോബികളിൽ ചിലർ മാനുവൽ ക്ലീനിംഗ് ഉപേക്ഷിച്ച് ഇപ്പോൾ വലിയ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ധോബികൾ നഗരത്തിലെ കൊളാബ മുതൽ വിരാർ വരെ എല്ലാ ഭാഗങ്ങളിൽ നിന്നും വസ്ത്രങ്ങൾ ശേഖരിക്കുന്നു. വസ്ത്ര വിൽപനക്കാരും, ഈവന്റ് മാനേജ്മെന്റ്, കാറ്ററിംഗ് മേഖലയൊലുള്ളവരും , ഹോട്ടലുകളും ക്ലബ്ബുകളും മറ്റുമാണ് ഇവരുടെ സേവനത്തിന്റെ ഉപഭോക്താക്കൾ [2].
{{cite web}}
: Italic or bold markup not allowed in: |publisher=
(help)