പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കർണാടകസംഗീതജ്ഞനായിരുന്നു ധർമ്മപുരി ജാവലി സുബ്ബരായർ. പ്രധാനമായും തെലുങ്ക് ഭാഷയിലാണ് അദ്ദേഹത്തിന്റെ രചനകൾ. തന്റെ ജന്മസ്ഥലമായ ധർമ്മപുരി എന്ന പേര് സുബ്ബരായർ മുദ്രയായി ഉപയോഗിച്ചു.[1][2][3][4]
ധർമ്മപുരി സുബ്ബരായർ രചിച്ച അതിപ്രശസ്തങ്ങളായ ചില ജാവളികൾ ഇവയാണ്.
രചന | രാഗം | താളം | ഭാഷ |
---|---|---|---|
പരുലന മാത | കാപി | ആദി | തെലുങ്ക് |
സഖി പ്രാണ | ചെഞ്ചുരുട്ടി | ആദി | തെലുങ്ക് |
മരുബാരി | കമാസ് | ആദി | തെലുങ്ക് |
കൊമ്മരോ വനികേന്ത ബിഗുവേ | കമാസ് | ആദി | തെലുങ്ക് |