നത ഹുസൈൻ | |
---|---|
ജനനം | |
കലാലയം | ഗോഥൻബർഗ് സർവകലാശാല കാലിക്കറ്റ് മെഡിക്കൽ കോളേജ് |
തൊഴിൽ | മെഡിക്കൽ ഡോക്ടർ, ഗവേഷക, വിക്കിപീഡിയൻ, ശാസ്ത്രജ്ഞ |
പുരസ്കാരങ്ങൾ | വിമൻ ഇൻ ഓപ്പൺ സോഴ്‌സ് അവാർഡ് (2020) |
വെബ്സൈറ്റ് | nethahussain |
ഒരു ഇന്ത്യൻ-സ്വീഡിഷ് മെഡിക്കൽ ഡോക്ടറും ക്ലിനിക്കൽ ന്യൂറോ സയന്റിസ്റ്റും ബ്ലോഗറും വിക്കിപീഡിയനും ഗവേഷകയും മെഡിക്കൽ അനലിസ്റ്റുമാണ് നത ഹുസൈൻ.[1] വിക്കിപീഡിയയിൽ അവർ നത ഹുസൈൻ എന്ന ഉപയോക്തൃനാമം ഉപയോഗിക്കുന്നു.[2] കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് വിക്കിപീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൻറെ പേരിൽ അവർ പ്രശസ്തയാണ്. [3]
1990 ജൂൺ 11ന് കേരളത്തിലെ കുന്നമംഗലത്താണ് നത ഹുസൈൻ ജനിച്ചത്. [4] മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ ഫെഡറൽ ബാങ്ക് മാനേജരായ ഹുസൈന്റെയും കോഴിക്കോട് കോടതിയിലെ അഭിഭാഷകയായ ജുവൈരിയയുടെയും മൂത്തമകളാണ് നത ഹുസൈൻ. സ്വീഡനിലേക്ക് മാറിയ അവർ ഇപ്പോൾ സ്റ്റോക്ക്ഹോം കേന്ദ്രമായി പ്രവർത്തിക്കുന്നു.
2010-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വൈദ്യശാസ്ത്ര വിദ്യാർത്ഥിയായിരുന്നപ്പോൾ ഹുസൈൻ തന്റെ വിക്കിപീഡിയ കരിയർ ആരംഭിച്ചു.[4] കോഴിക്കോട് മെഡിക്കൽ കോളജിലെ മൂന്നാംവർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നപ്പോൾ നത വിക്കിപീഡിയ സംഘടിപ്പിച്ച അന്തർദേശീയ വിമൺസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. വിക്കീപീഡിയ സംഘടിപ്പിച്ച കോൺഫറൻസിൽ രാജ്യത്ത് നിന്ന് പങ്കെടുത്ത ഏക ഇന്ത്യൻവനിത കൂടിയായിരുന്നു നത. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണെസ് അയ്‌റിസിലാണ് വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്ന വനിതകളുടെ അന്തർദേശീയ സമ്മേളനമായ ലോക വിക്കി വിമൺസ് ക്യാമ്പും സമ്മേളനവും നടന്നത്. മേയ് 23 മുതൽ 26 വരെ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് പതിനേഴ് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. 2010 ലാണ് നെത മലയാളം വിക്കീപീഡിയയിൽ ആദ്യലേഖനം എഴുതുന്നത്. മലയാളിക്ക് സുപരിചിതമായ ചമ്മന്തിയെക്കുറിച്ചായിരുന്നു ലേഖനം. ചമ്മന്തിയെക്കുറിച്ച് തനിക്കാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് തയ്യാറാക്കിയ ലേഖനം പിന്നീട് വിക്കിപീഡിയയിലെ എഡിറ്റർമാർ പലരും ചേർന്ന് വിപുലപ്പെടുത്തി. ചമ്മന്തിയെക്കുറിച്ച് ഇംഗ്ലീഷുൾപ്പടെ മറ്റു ഭാഷകളിൽ നിലവിൽ ലേഖനമുണ്ടെങ്കിലും ലേഖനത്തിന്റെ ഡെപ്തിൽ മലയാളത്തിലെ ഈ ലേഖനം തന്നെയാണ് ഒന്നാമത്. [5]ഇന്ത്യയിലെ സ്ത്രീകൾക്കും എൽജിബിടിക്യു കമ്മ്യൂണിറ്റിക്കും വേണ്ടി അവർ വിക്കിപീഡിയ ഔട്ട് റീച്ച് സംഘടിപ്പിച്ചു. 2016 -ൽ ഗോതൻബർഗ് സർവകലാശാലയിൽ ചേർന്നുകൊണ്ട് അവർ ഉപരിപഠനം തുടർന്നു. 2018 വരെ അവർ ഹഫിംഗ്ടൺ പോസ്റ്റിൽ ഒരു ബ്ലോഗറായി ജോലി ചെയ്തു. [6] 2020 -ൽ അവർ ഗോഥൻബർഗ് സർവകലാശാലയിൽ നിന്ന് ക്ലിനിക്കൽ ന്യൂറോ സയൻസിൽ പിഎച്ച്ഡി നേടി. [7] സഹ്‌ൽഗ്രെൻസ്ക യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ലിനിക്കൽ ന്യൂറോ സയൻസിനെ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ ഗവേഷണത്തിൽ അവർ ഏർപ്പെട്ടിട്ടുണ്ട്. അവർ ഗോഥൻബർഗ് സർവകലാശാലയുടെ ക്ലിനിക്കൽ ന്യൂറോ സയൻസ്, പുനരധിവാസ വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. [1]
2020 പകുതിയോടെ, ഇംഗ്ലീഷ്, മലയാളം, സ്വീഡിഷ് ഭാഷാ പതിപ്പുകളിൽ കോവിഡ് -19 പാൻഡെമിക്കുമായി ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങൾ സൃഷ്ടിക്കുന്നതിലും പരിപാലിക്കുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്റർനെറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കോവിഡ് -19 പാൻഡെമിക്കിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കോവിഡ് -19 നെക്കുറിച്ചുള്ള അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക ഉൾപ്പെടെ കോവിഡ് -19-നെ സംബന്ധിച്ച് 30-ഓളം ലേഖനങ്ങൾ അവർ വിക്കിപീഡിയയിൽ എഴുതിയിട്ടുണ്ട്. [8]
കോവിഡ് -19 വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും വിക്കിപീഡിയയിലെ കോവിഡ് -19 വാക്സിൻ സുരക്ഷയെക്കുറിച്ചുമുള്ള വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി അവർ വിക്കിപദ്ധതിയും ആരംഭിച്ചു. [9][10]
വിക്കിപീഡിയയിൽ വൈദ്യശാസ്ത്ര വിജ്ഞാനവും വിവരങ്ങളും പ്രചരിപ്പിക്കുന്നതിനും പങ്കിടുന്നതിനുമുള്ള അവരുടെ സംഭാവനകൾ മാനിച്ച് 2020 ലെ വിമൻ ഇൻ ഓപ്പൺ സോഴ്സ് അക്കാദമിക് അവാർഡ് അവർക്ക് ലഭിച്ചു. [11][12] 2020 ൽ അതിന്റെ ഔദ്യോഗിക ട്വിറ്റർ കൈകാര്യം ചെയ്തത് മുഖേന അവർക്ക് ഐക്യരാഷ്ട്രസഭയിൽ നിന്ന് പ്രത്യേക മാന്യമായ പരാമർശവും ലഭിച്ചു. [4] 2021 വെർച്വൽ വിക്കിമാനിയ കോൺഫറൻസിൽ നിന്നും അവർക്ക് മാന്യമായ പരാമർശം ലഭിച്ചു. [13]
{{cite web}}
: CS1 maint: url-status (link)