നബനീത ദേബ് സെൻ নবনীতা দেবসেন | |
---|---|
ജനനം | കൊൽകത്ത , ബെംഗാൾ. ബ്രിട്ടീഷ് ഇന്ത്യ | 13 ജനുവരി 1938
തൊഴിൽ | എഴുത്തുകാരി- (നോവൽ, ബാലസാഹിത്യം, കവിത), അധ്യാപിക. |
ദേശീയത | ഇന്ത്യൻ |
അവാർഡുകൾ | പദ്മശ്രീ (2000), സാഹിത്യ അക്കാദമി പുരസ്കാരം (1999), കമൽ കുമരി ദേശീയ പുരസ്കാരം (2004) |
പങ്കാളി | അമാർത്യ സെൻ (1958–1976) |
ബംഗാളി ഇന്ത്യൻ നോവലിസ്റ്റും അദ്ധ്യാപികയും കവയിതിയുമാണ് നോബനീത ദേബ സെൻ ഇംഗ്ലീഷ്: Nabaneeta Dev Sen (ബംഗാളി: নবনীতা দেবসেন; ) (ജനനം13 ജനുവരി1938) സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പ്രശസ്ത്രരായ ബംഗാളി സാഹിത്യകാരന്മാരിലൊരാളോണ് നൊബനീത. [1]2000 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. [2]
ബ്രിട്ടിഷ് ബംഗാളിലെ കവി കുടുംബത്തിലാണ് നൊബനീത ജനിച്ചത്. അച്ഛൻ നരേന്ദ്രദേബും അമ്മ രാധാരാണി ദേബിയും കവികളായിരുന്നു. 1958 ൽ ബിരുദാനന്തരബിരുദം നേടിയ നൊബനീത, തൊട്ടടുത്ത വർഷം പ്രശസ്ത ധനതത്വശാസ്ത്രജ്ഞനായിത്തീർന്ന അമാർത്യ സെന്നിനെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. അന്തരാ ദേബ് സെന്നും നന്ദന ദേബ് സെന്നും. 1976-ൽ വിവാഹ മോചനം നേടിയ നൊബനീത വിദേശത്ത് ഉപരിപഠനം നടത്തിൽ.