നബാരുൺ ഭട്ടാചാര്യ | |
---|---|
ജനനം | ബഹരാംപൂർ, പശ്ചിമ ബംഗാൾ | 23 ജൂൺ 1948
മരണം | 31 ജൂലൈ 2014 കൊൽക്കത്ത, ഇന്ത്യ | (പ്രായം 66)
തൊഴിൽ | പത്രാധിപർ, സാഹിത്യകാരൻ |
ഭാഷ | ബംഗാളി |
ശ്രദ്ധേയമായ രചന(കൾ) | ഹെർബർട്ട് (1994) |
അവാർഡുകൾ | ബംഗാളി സാഹിത്യ അക്കാദമി പുരസ്കാരം |
ബന്ധുക്കൾ | ബിജോൻ ഭട്ടാചാര്യ (അച്ഛൻ) മഹാശ്വേത ദേവി (അമ്മ) |
ബംഗാളി നോവലിസ്റ്റും പത്രാധിപരുമായിരുന്നു നബാരുൺ ഭട്ടാചാര്യ (23 ജൂൺ 1948 – 31 ജൂലൈ 2014). 1994 ൽ പ്രസിദ്ധീകരിച്ച ഹെർബർട്ട് പ്രശസ്ത കൃതിയാണ്.
‘ഇപ്റ്റ’യുടെ സ്ഥാപകരിൽ ഒരാളും പ്രശസ്ത നാടകകൃത്തുമായ ബിജോൻ ഭട്ടാചാര്യയുടെയും മഹാശ്വേത ദേവിയുടെയും മകനായി ബഹരാംപൂരിൽ ജനിച്ചു.[1] കൽക്കട്ട സർവകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഏഷ്യയിലെയും യൂറോപ്പിലെയും സാഹിത്യരചനകളുടെ പരിഭാഷയ്ക്ക് ഊന്നൽ കൊടുക്കുന്ന 'ഭാഷാബന്ധൻ' എന്ന പ്രസിദ്ധീകരണം ഏറെ നാൾ നടത്തി.
മാജിക്കൽ റിയലിസത്തിന്റെ മേമ്പൊടിയോടെ നബാരുൺ സൃഷ്ടിച്ച 'ഫ്യാതാരു' എന്ന പ്രത്യേകതരം കഥാപാത്രങ്ങൾ വായനക്കാരെ ഏറെ ആകർഷിച്ചു.[2] നബാരുണിന്റെ പുസ്തകത്തെ ആസ്പദമാക്കി സുമൻ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത 'കാങ്ങാൽ മാൽഷാത്' (പാവപ്പെട്ടവന്റെ യുദ്ധവിലാപം) എന്ന സിനിമ മമതാ ബാനർജിയെ വിമർശിക്കുന്നെന്നു പറഞ്ഞ് ബംഗാൾ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു.[3] .
2014 ജൂലൈ 31 ന് മൂത്രാശയ അർബുദബാധിതനായി മരണപ്പെട്ടു..[4]
{{cite book}}
: |author=
has generic name (help)