നരീന്ദർ സിംഗ് കപാനി | |
---|---|
ജനനം | 31 ഒക്ടോബർ 1926 |
മരണം | 4 December 2020 കാലിഫോർണിയ, യു.എസ്. | (aged 94)
ദേശീയത | Indian, അമേരിക്കൻ |
കലാലയം | ആഗ്ര യൂണിവേഴ്സിറ്റി ഇംപീരിയൽ കോളജ്, ലണ്ടൻ |
അറിയപ്പെടുന്നത് | Pioneering work on ഫൈബർ ഓപ്റ്റിക്സ് |
അവാർഡുകൾ | പ്രവാസി ഭാരതീയ സമ്മാൻ ദ എക്സലൻസ് 2000 അവാർഡ് FREng[1] (1998) |
Scientific career | |
Fields | Physics |
Institutions | Agra University Ordnance Factories Board Imperial College of Science British Royal Academy of Engineering[1] Optical Society of America American Association for the Advancement of Science Professor at the University of California, Berkeley (UCB) University of California, Santa Cruz (UCSC) Stanford University |
ഫൈബർ ഒപ്റ്റിക്സ് മേഖലയിൽ പ്രസിദ്ധനായ ഇന്ത്യൻ-അമേരിക്കക്കാരനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു നരീന്ദർ സിംഗ് കപാനി (Narinder Singh Kapany) (ജനനം: 1926 ഒക്ടോബർ 31 - മരണം: 2020 ഡിസംബർ 4).[2][3][4] ഫൈബർ ഒപ്റ്റിക്സ് എന്ന പദം ഉണ്ടാക്കിയ അദ്ദേഹം ഫൈബർ ഒപ്റ്റിക്സ് മേഖലയുടെ പിതാവായി അറിയപ്പെടുന്നു.[5][6] തങ്ങളുടെ 1999 ലെ ബിസിനസ്മെൻ ഓഫ് ദ സെഞ്ചുറി പതിപ്പിൽ ഫോർച്യൂൺ മാസിക അദ്ദേഹത്തെ ഏഴ് അറിയപ്പെടാത്ത നായകരിൽ ഒരാളായി തെരഞ്ഞെടുത്തിരുന്നു.[3][7][4] 2021 -ൽ മരണാനന്തരബഹുമതിയായി ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് പദ്മവിഭൂഷൻ പുരസ്കാരം നൽകി ആദരിച്ചു.[8][9]