നളിനി ജമീല | |
---|---|
ജനനം | |
ദേശീയത | Indian |
തൊഴിൽ(s) | sex worker Sex work activist Author |
Notable work | Autobiography of a Sex Worker (2005) Romantic Encounters of a Sex Worker (2018) |
അവാർഡുകൾ | Kerala State Film Special Jury Award |
കേരളത്തിലെ ഒരു ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും സാഹിത്യകാരിയുമാണ് നളിനി ജമീല ഇംഗ്ലീഷ്: Nalini Jameela. തൃശ്ശൂരിലെ കല്ലൂർ ഗ്രാമത്തിൽ ജനിച്ചു. കല്ലൂർ ഗവണ്മെന്റ് സ്കൂളിൽ 3-ആം ക്ലാസ് വരെയെ പഠിച്ചുള്ളൂ. 24 വയസ്സിൽ ലൈംഗികത്തൊഴിലാളിയായി പണിയെടുത്തു. 2000-ൽ കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ “കേരള സെക്സ് വർക്കേഴ്സ് ഫോറ”ത്തിൽ പ്രവർത്തിച്ചുതുടങ്ങി. 2001-മുതൽ അതിന്റെ കോർഡിനേറ്റർ ആണ്. [1] നളിനിയുടെ “ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ” എന്ന പുസ്തകം സമൂഹത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.[2] ലൈംഗികത്തൊഴിലാളികളോടുള്ള സർക്കാരിന്റെ സമീപനത്തിലും മാറ്റം വരുത്താൻ ഒരു പരിധി വരെ ഈ പുസ്തകം സഹായിച്ചു.[3]ജമീല ഇപ്പോൾ അഞ്ച് സർക്കാരിതര സംഘടകളുടെ(എൻജിഒ) ഉന്നത സമിതിയിൽ അംഗമാണ്.[4]
1954 ഓഗസ്റ്റ് 18-നു തൃശ്ശൂരിലെ കല്ലൂർ ഗ്രാമത്തിൽ നളിനി ജമീല ജനിച്ചു. കല്ലൂർ ഗവണ്മെന്റ് സ്കൂളിൽ 3-ആം ക്ലാസ് വരെ പഠിച്ചു.
24-ആം വയസ്സിൽ കാൻസർ ബാധിച്ചു ഭർത്താവ് മരിച്ചതിൽ പിന്നെ തന്റെ കുടുംബം പുലർത്താനാണ് ലൈംഗിക തൊഴിലാളി ആയതെന്ന് നളിനി പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു അവരുടെ ആദ്യത്തെ ഉപഭോക്താവ്. അതിന്റെ പേരിൽ അവർക്ക് പോലീസിൽ നിന്ന്തന്നെ മർദനം ഏൽക്കുകയുണ്ടായി. “എനിക്ക് 51 വയസ്സുണ്ട്, ഞാൻ ഒരു ലൈംഗികത്തൊഴിലാളി ആയി തുടരാൻ ആഗ്രഹിക്കുന്നു“ എന്നാണ് നളിനിയുടെ ആത്മകഥ തുടങ്ങുന്നത്. ഞാൻ ലൈംഗിക തൊഴിലാളി എന്ന ഈ കൃതി ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച് 10 ദിവസത്തിനുള്ളിൽ 2000 കോപ്പികൾ വിറ്റുപോയി. ഐ. ഗോപിനാഥ് എന്ന സാമൂഹിക പ്രവർത്തകന്റെ സഹായത്തോടെ ആണ് ഈ പുസ്തകം രചിച്ചത്. ലൈംഗികത്തൊഴിലാളികളോടും അവരുടെ ഉപഭോക്താക്കളോടുമുള്ള പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ഇരട്ടത്താപ്പുനയം - ലൈംഗിക തൊഴിലാളികളെ വെറുക്കുകയും എന്നാൽ ഉപഭോക്താക്കളോട് മൃദുവായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് - നളിനി ശക്തമായി വിമർശിക്കുന്നു.[5] ലൈംഗിക തൊഴിലാളികൾ ഈ ലൈംഗിക പട്ടിണിയുള്ള സമൂഹത്തിന് ഒരു സേവനമാണ് ചെയ്യുന്നതെന്ന് നളിനി പറയുന്നു.
ഇന്ന് ഇന്ത്യയിൽ നടക്കുന്ന ലൈംഗികവ്യാപാരത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ലൈംഗികദാരിദ്ര്യത്തേക്കുറിച്ചും വ്യക്തമായ ധാരണയും അഭിപ്രായവുമുള്ളയാളാണ് ജമീല. നിരവധി അഭിമുഖങ്ങളിൽ ഇത് തുറന്നു പറയാനുള്ള ധൈര്യം ജമിലക്കുണ്ടായിരുന്നു.[5]മലയാളിക്ക് ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കണം എന്ന് അഭിപ്രായമുള്ള ഒരാളാണ് നളിനി. [6]
നളിനി മൈത്രേയൻ എന്ന സാമൂഹിക പ്രവർത്തകന്റെ സഹായത്തോടെ തായ്‌ലാന്റിൽ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള ലൈംഗിക തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഒരു വീഡിയോ പണിപ്പുരയിൽ പങ്കെടുത്തു. അവിടെവെച്ചാണ് നളിനി 8 മിനിട്ട് നീളമുള്ള “ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതത്തിലെ ഒരു ദിവസം” എന്ന തന്റെ ആദ്യ ഡോക്യുമെന്ററി നിർമ്മിച്ചത്. 2003-ൽ “A peep into the life of the silenced" (നിശ്ശബ്ദമാക്കപ്പെട്ടവരുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം) എന്ന രണ്ടാമത്തെ ഡോക്യുമെന്ററി നിർമ്മിച്ചു. [7]
2013 ൽ സെക്സ്, ലൈസ് ആന്റ് എ ബുക്ക് എന്നപേരിൽ ഇംഗ്ലീഷിലാണ് ഡോക്യു ഡ്രാമ നിർമ്മിക്കപ്പെട്ടു. പ്രമുഖ സിനിമാ സംവിധായകൻ സന്തോഷ് ശിവന്റെ സഹോദരനായ സഞ്ജീവ് ശിവനാണ് 28മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത്[4].
2005ൽ പ്രസിദ്ധീകരിച്ച ജമീലയുടെ ആത്മകഥ കേരളത്തിൽ ഒട്ടേറെ ചർച്ചകൾക്കും വിവാദ പ്രസ്താവനകൾക്കും വഴിയൊരുക്കിയിരുന്നു. ഇതിന്റെ 13,000കോപ്പികളാണ് വിറ്റഴിഞ്ഞത്. പുസ്തകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രൂക്ഷമായി വിമർശിച്ചും കൊണ്ടുള്ള ലേഖന പരമ്പരകൾവരെ മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്നു. ആത്മകഥ ആറോളം ഭാഷകളിൽ ഇറങ്ങി. കന്നഡത്തിൽ ഇറങ്ങിയ ബുക്ക് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വീരപ്പ മൊയിലി ആയിരുന്നു പുറത്തിറക്കിയത്. തമിഴിൽ നടൻ നാസർ ആണ് പുറത്തിറക്കിയത്. മലയാളത്തിൽ പക്ഷേ ആ ചടങ്ങിൽ പങ്കെടുക്കാൻ പലർക്കും മടിയായിരുന്നു. ഒടുവിൽ ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള വന്നു, അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായൊരു മനുഷ്യനാണ് എന്നു ജമീല രേഖപ്പെടുത്തുന്നു.[6]
{{cite web}}
: Check date values in: |access-date=
(help)
{{cite web}}
: Check date values in: |access-date=
and |date=
(help)
{{cite web}}
: Check date values in: |access-date=
and |date=
(help)