നവ്യ നായർ | |
---|---|
![]() | |
ജനനം | ധന്യ നായർ |
ജീവിതപങ്കാളി | സന്തോഷ് എൻ. മേനോൻ |
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് നവ്യ നായർ എന്നറിയപ്പെടുന്ന ധന്യ നായർ (ജനനം: 1986 ഒക്ടോബർ 17). രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ ഇവർക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചു.ദിലീപിന്റെ നായികയായി ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടിയാണ് നവ്യയുടെ അരങ്ങേറ്റം.
ആലപ്പുഴ ജില്ലയിലെ മുതുകുളമാണ് നവ്യയുടെ സ്വദേശം. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കൾ. [1]പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്.[2].
ചേപ്പാട് സി.കെ. ഹൈസ്‌കൂൾ മൈതാനിയിൽ, 2010 ജനുവരി 21-ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി നവ്യ വിവാഹിതയായി.[3][4]
2001-ൽ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് നവ്യ ആദ്യ ചലച്ചിത്ര അരങ്ങേറ്റം നടത്തുന്നത്. അഞ്ജന എന്ന നായികാവേഷം ലഭിക്കുമ്പോൾ അവർ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളിലും ദിലീപിന്റെ നായികയായി അഭിനയിച്ചു.
നന്ദനത്തിലെ "ബാലാമണി"യാണ് നവ്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രം. 2002-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും അവർ നേടി.[5] മലയാളത്തിൽ പ്രധാനമായും മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർക്കൊപ്പമാണ് അവർ അഭിനയിച്ചത്.
സൈറ, കണ്ണേ മടങ്ങുക എന്നീ കലാമൂല്യമുള്ള ചിത്രങ്ങളിലും വാണിജ്യ സിനിമകളിലും നവ്യ അഭിനയിച്ചു. 2007 ലെ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ "ടൗസ് ലെസ് സിനിമാസ് ഡു മോണ്ടെ" എന്ന വിഭാഗത്തിലെ ആദ്യ ചിത്രമായിരുന്നു സൈറ. ഇത് കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച നാലാമത്തെ മലയാളം ചിത്രവുമായിരുന്നു. അമേരിക്ക, ബ്രസീൽ, ഇസ്രായേൽ, റഷ്യ, ഇറ്റലി, ഗ്രീസ്, സിംബാബ്‌വെ, ബെൽജിയം, ബംഗ്ലാദേശ് തുടങ്ങി 21 അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ 'സൈറ' പങ്കെടുത്തു. കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ പ്രകടനം വീണ്ടും അവരെ സംസ്ഥാന അവാർഡിന് അർഹയാക്കി.[6]
അഴകിയ തീയേ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തമിഴ് സിനിമയിലെ അരങ്ങേറ്റം. എന്നാൽ ഏറ്റവും ശ്രദ്ധേയമായത് 2009-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ആടും കൂത്ത് ആയിരുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രത്തിൽ നവ്യ നായർ അവതരിപ്പിച്ച 'മണിമേഖല' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ടി വി ചന്ദ്രൻ സിനിമ ഒരുക്കിയത്. ആദ്യ രണ്ട് തവണ 2002-ൽ നന്ദനത്തിനും 2005-ൽ സൈറയ്ക്കും ശേഷം മൂന്നാം തവണയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടു. അവരുടെ കന്നഡ അരങ്ങേറ്റ ചിത്രം ഗജയിൽ , നടൻ ദർശനൊപ്പം അവർ സ്‌ക്രീൻ പങ്കിട്ടു. നം യജമാനരു, ബോസ് തുടങ്ങിയ തുടർച്ചയായ ഹിറ്റുകൾ അവർക്ക് ലഭിച്ചു. ഏകദേശം 50 സിനിമകൾ അവരുടെ ക്രെഡിറ്റിൽ ഉണ്ട്. നയൻതാരയെ പകരം കൊണ്ടുവരുന്നതിന് മുമ്പ് അയ്യ എന്ന ചിത്രത്തിൽ ആദ്യം കാസ്റ്റ് ചെയ്തത് നവ്യയെ ആയിരുന്നു.[7] വിവാഹശേഷം അവർ തന്റെ മുഴുവൻ സമയ അഭിനയ ജീവിതം നിർത്തി. 2012-ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ അവർ സിനിമയിലേക്ക് മടങ്ങിയെത്തി. ഏകദേശം 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം, മലയാളം ത്രില്ലർ ദൃശ്യത്തിന്റെ കന്നഡ റീമേക്ക് ആയ ദൃശ്യ ചെയ്തു.
വിവാഹശേഷം ഒരിടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിലെ മഞ്ച് ഡാൻസ് ഡാൻസിൽ വിധികർത്താവായ അവർ ഭർത്താക്കന്മാരുടെ ശ്രദ്ധക്ക് എന്ന ഏഷ്യാനെറ്റിലെ മറ്റൊരു റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു.[8] ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ സൺഫീസ്റ്റ് ഡെലിഷസ് സ്റ്റാർ സിംഗർ സീസൺ 7-ലും അവർ വിധികർത്താവായി. അതേ ചാനലിലെ ബഡായി ബംഗ്ലാവിലും അവർ അതിഥിയായി പങ്കെടുത്തു.[9] 2016-ൽ, സൂര്യ ടിവിയിലെ ഒരു കോമഡി റിയാലിറ്റി ഷോയായ ലാഫിംഗ് വില്ലയുടെ അവതാരകയായി.[10] അടുത്തിടെ ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ്,[11] ഫ്ലവേഴ്സ് ടി.വി.യിലെ സ്റ്റാർ മാജിക്ക് തുടങ്ങിയ ഷോകളിലും നവ്യ അതിഥിയായെത്തി.[12]
വർഷം | ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2001 | ഇഷ്ടം | അഞ്ജന | മലയാളത്തിലെ അരങ്ങേറ്റ ചിത്രം |
2002 | മഴത്തുള്ളിക്കിലുക്കം | സോഫി | |
നന്ദനം | ബാലാമണി | മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - മലയാളം, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് അവാർഡ് | |
കുഞ്ഞിക്കൂനൻ | ചെമ്പകം | ||
കല്ല്യാണരാമൻ | ഗൗരി | ||
ചതുരംഗം | ഷെറിൻ മാത്യൂ | ||
ദീപങ്ങൾ സാക്ഷി | കൃഷ്ണവേണി കേശവൻ | ||
2003 | ഗ്രാമഫോൺ | പൂജ | |
വെള്ളിത്തിര | തത്ത | ||
അമ്മക്കിളിക്കൂട് | അഖില | ||
പട്ടണത്തിൽ സുന്ദരൻ | രാധാമണി സുന്ദരേശൻ | ||
2004 | സേതുരാമയ്യർ സിബിഐ | രചന | |
ജലോത്സവം | ഗീത | ||
ചതിക്കാത്ത ചന്തു | വസുമതി & അംബിക | ||
പറയാം | അതിഥി വേഷം | ||
2005 | ഇമ്മിണി നല്ലൊരാൾ | സ്നേഹ | |
പാണ്ടിപ്പട | മീന കറുപ്പുസാമി | ||
സർക്കാർ ദാദ | സന്ധ്യ | ||
കണ്ണേ മടങ്ങുക | കാരുണ്യ ഭാഗ്യനാഥൻ | മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് | |
സൈറ | സൈറ ഹുസൈൻ | ||
2006 | കളഭം | ശിവകാമി | |
പതാക | അഷിത മുഹമ്മദ് | ||
2007 | അലിഭായ് | ചെന്താമര | |
കിച്ചാമണി എം.ബി.എ | ശിവാനി മേനോൻ | ||
2008 | എസ്.എം.എസ്. | ഇന്ദുമതി | |
കാവ്യം | ഉമ | ||
2009 | ബനാറസ് | ദേവു | |
കലണ്ടർ | കൊച്ചുറാണി | ||
ഇവർ വിവാഹിതരായാൽ | നവ്യ നായർ | അതിഥി വേഷം | |
കേരള കഫെ | ഷീല ജോണിക്കുട്ടി | ||
വയലറ്റ് | സുചിത്ര | ||
2010 | ദ്രോണ 2010 | മിത്ര അന്തർജ്ജനം | |
യുഗപുരുഷൻ | സാവിത്രി അന്തർജനം/ ശാരദ | ||
സദ്ഗമയ | യമുന | ||
2012 | സീൻ ഒന്ന് നമ്മുടെ വീട് | മഞ്ജു | |
2022 | ഒരുത്തി |
വർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2004 | അഴകിയ തീയേ | നന്ദിനി | തമിഴ് | ആദ്യ തമിഴ് സിനിമ |
2005 | ചിദംബരത്തിൽ ഒരു അപ്പാസാമി | തേന്മൊഴി ഇളങ്കോവൻ | ||
2006 | പാശ കിളികൾ | മരഗതം | ||
അമിർതം | അമൃത രാമസ്വാമി | |||
2007 | മായ കണ്ണാടി | മഹേശ്വരി | ||
2008 | ഗജ | ശ്വേത | കന്നഡ | കന്നഡ സിനിമയിലെ അരങ്ങേറ്റം |
സില നേരങ്കളിൽ | താമരൈ ചിദംബരം, അഞ്ജലി | തമിഴ് | ||
രാമൻ തേടിയ സീതൈ | സെന്താമരൈ | അതിഥി വേഷം | ||
2009 | ആടും കൂത്ത് | മണിമേഘലൈ | ||
നം യജമനരു | ചാരുലത | കന്നഡ | ||
ഭാഗ്യദ ബലേഗര | ചെലുവി | |||
2010 | രസിക്കും സീമാനേ | ഗായത്രി | തമിഴ് | |
2011 | ബോസ് | റാണി | കന്നഡ | |
2014 | ദൃശ്യ | സീത | ||
2021 | ദൃശ്യ 2 | Seetha |
പുരസ്കാരം | വർഷം | വിഭാഗം | ചിത്രങ്ങൾ | ഫലം |
---|---|---|---|---|
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം | 2002 | മികച്ച നടി | നന്ദനം | പുരസ്കാര ജേതാവ് |
2005 | കണ്ണേ മടങ്ങുക
സൈറ | |||
ഫിലിംഫെയർ പുരസ്‌കാരം സൗത്ത് | 2002 | നന്ദനം | ||
ഏഷ്യാനെറ്റ് ഫിലിം അവാർഡ് | 2002 | നന്ദനം |
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നവ്യ നായർ
{{cite news}}
: |access-date=
requires |url=
(help); Check date values in: |accessdate=
and |date=
(help)
{{cite web}}
: CS1 maint: archived copy as title (link)