നാ. മുത്തുകുമാർ | |
---|---|
ജനനം | കാഞ്ചീപുരം, തമിഴ്‌നാട്, ഇന്ത്യ | 12 ജൂലൈ 1975
മരണം | 14 ഓഗസ്റ്റ് 2016 ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ | (പ്രായം 41)
തൊഴിൽ |
|
കാലഘട്ടം | 1995–2016 |
പങ്കാളി | ജീവലക്ഷ്മി (m.2006-2016) |
ഒരു തമിഴ് ചലച്ചിത്രഗാനരചയിതാവായിരുന്നു നാ. മുത്തുകുമാർ (Na. Muthukumar). (12 ജൂലൈ 1975 – 14 ആഗസ്റ്റ് 2016)[1]. കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധയനായിരുന്നു. രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡും, സംസ്ഥാന അവാർഡും മറ്റ് നിരവധി അവാർഡുകളും നേടി.
കാഞ്ചീപുരത്ത് ജനിച്ചു. അഞ്ചാം വയസിൽ അമ്മ മരിച്ചു. [2] ബാലു മഹേന്ദ്രയോടൊപ്പം നാലു വർഷത്തോളം അസിസ്റ്റന്റായി പ്രവർത്തിച്ചു. [3] സീമാന്റെ 'വീരനടൈ' എന്ന ചിത്രത്തിലൂടെയാണ് മുത്തുകുമാർ സിനിമയിലെത്തിയത്.[4] ആയിരത്തിലേറെ ചിത്രങ്ങൾക്കായ് മുത്തുകുമാർ ഗാനങ്ങളെഴുതി. മിൻസാര കനവ്, സമി, ഗജിനി, കാതൽകൊണ്ടേൻ, അഴകിയ തമിഴ് മകൻ, അയൻ, യാദവൻ, മദ്രാസ് പട്ടണം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. സിൽക് സിറ്റി എന്ന നോവലും രചിച്ചു.
മഞ്ഞപ്പിത്ത ബാധയെ തുടർന്ന്2016 ആഗസ്റ്റ് 14 ന് അന്തരിച്ചു.
അജിത്ത് അഭിനയിച്ച കിരീടം സിനിമയുടെ സംഭാഷണങ്ങൾ എഴുതിയതും മുത്തുകുമാറാണ്. ആയിരത്തിലധികം പാട്ടുകൾക്ക് വരികളെഴുതിയിട്ടുണ്ട്. വെയിൽ, ഗജിനി, കാതൽ കൊണ്ടേൻ, പയ്യ, അഴകിയ തമിഴ് മകൻ, യാരഡീ നീ മോഹിനി, അയൻ, ആദവൻ, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകൾ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്.
റാം സംവിധാനം ചെയ്ത തങ്കമീങ്കൾ എന്ന ചിത്രത്തിലെ 'ആനന്ദ യാഴൈ മീട്ടുകിറാൽ', വിജയിയുടെ ശൈവത്തിലെ 'അഴകേ അഴകേ' എന്നീ ഗാനങ്ങളിലൂടെ രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ഗജിനിയിലെ ഗാനങ്ങൾ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡിന് അർഹനാക്കി.