നാഗേഷ് | |
---|---|
![]() നാഗേഷ് 2005ൽ | |
ജനനം | സി.കൃഷ്ണ റാവു ഗുണ്ടു റാവു |
തൊഴിൽ | ചലച്ചിത്രനടൻ |
സജീവ കാലം | 1958- 2009 |
ജീവിതപങ്കാളി | റെജീന [1] |
അവാർഡുകൾ | 1974 കലൈമാമണി 1994 നമ്മവർ തമിഴ് നാട് സംസ്ഥന സർക്കാർ അവാർഡ് |
നാഗേഷ് (തമിഴ്:நாகேஷ்) (യഥാർത്ഥ നാമം:സി.കൃഷ്ണ റാവു ഗുണ്ടു റാവു,1933-2009) പ്രസിദ്ധനായ ഒരു തമിഴ് ചലച്ചിത്രനടനാണ്.ഇന്ത്യൻ ചലച്ചിത്രലോകത്തെ ഏറ്റവും പ്രമുഖരായ ഹാസ്യതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇന്ത്യയിലെ മറ്റു ഹാസ്യനടൻമാരിൽ നിന്നും തികച്ചു വ്യത്യസ്തമായ അവതരണമാണ് നാഗേഷിന്റേത്. യൂറോപ്യൻ അഭിനയശൈലിയിലുള്ള ഹാസ്യമാണ് ഇദ്ദേഹത്തിന്റേത്. എംജിആർ, ശിവാജിഗണേശൻ കാലഘട്ടത്തിൽ തമിഴ്സിനിമാഹാസ്യം എന്നാൽ നാഗേഷ് ആയിരുന്നു. തമിഴ്നാട്ടിലെ ധാരാപുരത്ത് ഒരു കന്നഡ കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സിനിമാലോകത്തേയ്ക്ക് വരുന്നതിനു മുൻപ് റെയിൽവേ ക്ലർക്കായിരുന്നു. 1958 മുതൽ 2008 വരെ ഇദ്ദേഹം 1000-ൽ പരം സിനിമകളിൽ അഭിനയിച്ചു. പ്രസിദ്ധ ഹാസ്യതാരമായിരുന്നുവെങ്കിലും നഗേഷിന്റെ വ്യക്തിജീവിതം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു[3] അദ്ദേഹം നായകനായി അഭിനയിച്ച് സെർവർ സുന്ദരം എന്ന ചിത്രം അദ്ദേഹത്തിന്റേ തന്നെ കഥയാണെന്ന് പറയപ്പെടുന്നു.