നാദിറ ബബ്ബർ | |
---|---|
![]() 2016 മെയിൽ ബബ്ബർ ഭോപ്പാലിലെ ഭാരത് ഭവനിൽ | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | നാടകനടി, സംവിധായക |
സജീവ കാലം | 1980–തുടരുന്നു |
ജീവിതപങ്കാളി | രാജ് ബബ്ബർ |
കുട്ടികൾ | ആര്യ ബബ്ബർ ജൂഹി ബബ്ബർ |
മാതാപിതാക്കൾ | സജ്ജദ് സഹീർ (അച്ഛൻ) റസിയ സജ്ജദ് സഹീർ (അമ്മ) |
പ്രശസ്ത ഹിന്ദി ചലച്ചിത്ര-നാടക അഭിനേത്രിയും സംവിധായകയുമാണ് നാദിറ ബബ്ബർ (ഉർദു: نادرہ ببّر, ഹിന്ദി: नादिरा बब्बर; ജനനം: 20 ജനുവരി 1948). 1981ൽ ഹിന്ദി തീയേറ്ററിൽ അറിയപ്പെടുന്ന എക്ജ്യൂട്ട് എന്നു പേരുള്ള മുംബൈ ആസ്ഥാനമായ ഒരു നാടക സംഘം നാദിറ സ്ഥാപിച്ചു.[1] 2001ൽ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
2004ൽ ഗുരീന്ദർ ചദ്ദയുടെ ബ്രൈഡ് ആൻഡ് പ്രിജുഡീസ്, സൊഹൈൽ ഖാന്റെ ജയ് ഹോ (2014), ഘായൽ വൺസ് എഗെയിൻ (2016), എം. എഫ്. ഹുസൈന്റെ മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ് (2004) എന്നീ ചലച്ചിത്രങ്ങളിലെ അവരുടെ പ്രകടനം മികച്ച നിരൂപക പ്രശംസ നേടി. അവരുടെ കഥാപാത്രത്തിൽ ഇതുവരെ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും വച്ച്, ബ്രൈഡ് ആൻഡ് പ്രിജുഡീസ് ചലച്ചിത്രത്തിലെ ഐശ്വര്യ റായ് ബച്ചന്റെ അമ്മ മിസിസ്. ബക്ഷി എന്ന കഥാപാത്രമാണ് അവരെ പ്രശസ്തിയിലേക്ക് ഉയർത്തിയത്.
1948 ജനുവരി 20 ന് കമ്യൂണിസ്റ്റ് നേതാവ് സയ്യിദ് സജ്ജദ് സഹീറിൻറെയും ഉർദു എഴുത്തുകാരിയായിരുന്ന റസിയ സജ്ജദ് സഹീറിൻറെയും മകളായി നാദിറ സഹീർ ജനിച്ചു. നജ്മ അലി ബാക്വർ, നസീം ഭാട്ടിയ, നൂർ സജ്ജദ് സഹീർ എന്നിവരാണ് നാദിറയുടെ സഹോദരിമാർ. നാല് സഹോദരിമാരിൽ മൂന്നാമതാണ് നാദിറ. നാദിറയുടെ മാതാപിതാക്കൾ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനും IPTA യുമായി വളരെ സജീവമായിരുന്നു. അതുകൊണ്ടുതന്നെ സംസ്ക്കാരത്തിലും നാടകത്തിലുമായി ശക്തമായി വേരൂന്നിയാണ് നാദിറ വളർന്നത്.
1971 ൽ ന്യൂ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാദിറ ബിരുദം നേടി.[2] എൻഎസ്ഡിയിൽ ഒരു സ്വർണ്ണ മെഡൽ ജേതാവായ അവർ സ്കോളർഷിപ്പോടുകൂടി ജർമനിയിലേയ്ക്ക് പോകുകയും, പിന്നീട് ഗ്രോട്ടോവിസ്കി, പീറ്റർ ബ്രൂക്ക്സ് തുടങ്ങിയ പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.[3]
1981ൽ ഡൽഹിയിൽ എക്ജ്യൂട്ട് എന്നു പേരുള്ള മുംബൈ ആസ്ഥാനമായ ഒരു നാടക സംഘം നാദിറ സ്ഥാപിച്ചു. മികച്ച ചിത്രങ്ങളിലൊന്നായ "യഹൂദി കി ലഡ്കി' എന്ന ആദ്യ ചലച്ചിത്ര നിർമ്മാണത്തോടെയാണിത് പുറത്തിറങ്ങിയത്.[4] 1988 ൽ നാദിറ മുംബൈയിലേക്ക് അവർ താമസം മാറുകയും നാടക സംഘം പുനഃസ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ 30 വർഷത്തിൽ, സന്ധ്യ ചായ, ലുക് ബാക്ക് ഇൻ ആംഗർ, ബല്ലാബ്പുർ കി രൂപ് കഥ, ബത് ലാത് കി ഹാലത് കി, ഭരം കെ ഭൂത്, ഷബാഷ് അനാർക്കലി, ബീഗം ജാൻ എന്നിവയുൾപ്പെടെ അറുപത് നാടകങ്ങൾ ഇന്ത്യൻ നാടകവേദിയായ എക്ജ്യൂട്ട് നൽകിയിട്ടുണ്ട്. ദയാശങ്കർ കി ഡയറി (1997), സക്കു ബായി (1999), സുമൻ ഔർ സനാ, ജി ജെയ്സി ആപ്കി മർസി തുടങ്ങിയ സ്വന്തമായി രചിച്ച നാടകങ്ങളും നാടക സംഘത്തിൻറെ സംഭാവനകളാണ്.[5][6] രാജ് ബബ്ബർ, സതീഷ് കൗശിക്, കിരൺ ഖേർ പോലെയുള്ള അഭിനേതാക്കളുമായി ഇതു പ്രവർത്തിച്ചിട്ടുണ്ട്.[1]
1990 ൽ എക്ജ്യൂട്ട് 'എക്ജ്യൂട്ട് യങ് പീപ്പിൾസ് തിയേറ്റർ ഗ്രൂപ്പ്' തുടങ്ങി.[7]
എൻ എസ് ഡി യിൽ ഉണ്ടായിരുന്ന സമയത്താണ് അവർ തന്റെ ഭർത്താവും നടനും രാഷ്ട്രീയപ്രവർത്തകനുമായ രാജ് ബബ്ബറെ കണ്ടുമുട്ടിയത്. ഹിന്ദി സിനിമയിലെ നടനായ ആര്യ ബബ്ബാർ അവരുടെ മകനാണ്. പ്രൊഫഷണൽ ഫാഷൻ ഡിസൈനർ ആണ് മകൾ ജൂഹി ബബ്ബാർ. നാദിറയുടെ നാടകങ്ങളിൽ അഭിനയിക്കുന്നതിനുപുറമേ ജൂഹി വസ്ത്രാലങ്കാരവും ചെയ്യുന്നു.
{{cite news}}
: Italic or bold markup not allowed in: |publisher=
(help)
Snippet: ... Prithvi hosts two performances of Nadeera Babbar's "Shabash Anarkali" ...