നാരായൺ ആപ്‌തെ | |
---|---|
![]() A memorial marks the spot in Birla House (now Gandhi Smriti), New Delhi, where Mahatma Gandhi was assassinated at 5:17.30 p.m. on 30 January 1948. | |
ജനനം | 1911പ്രയോഗരീതിയിൽ പിഴവ്: "unknown" എന്ന തിരിച്ചറിയാൻ സാധിക്കാഞ്ഞ വാക്ക് |
മരണം | 15 നവംബർ 1949 | (പ്രായം 39)
മരണകാരണം | വധശിക്ഷ |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകം |
അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പങ്കാളിയുമായിരുന്നു നാരായൺ ദത്താത്രേയ ആപ്തെ.[1]
1932ൽ ബോംബെ സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ (Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ പ്രവർത്തകനായി. 22.ജൂലൈ 1944 ൽ ഗാന്ധി പഞ്ചാഗ്നിയിൽ താമസിക്കുന്ന വേളയിൽ ആപ്തെയുടെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘം ഗാന്ധി നിലപാടുകൾക്കെതിരായി പ്രതിഷേധം നടത്തി. ഹിന്ദു മഹാസഭയുടെ കീഴിൽ ഗോഡ്‌സെയുമായി ഒന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 28-മാർച്ച്-1944 ൽ അഗ്രണി എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു. ഗോഡ്സെ ഇതിന്റെ എഡിറ്ററും ആപ്തെ മാനേജറും ആയിരുന്നു. ഗാന്ധിയെ കൊലചെയ്യുന്ന സ്ഥലത്ത് ആപ്തെയും സന്നിഹിതനായിരുന്നു.
ഗാന്ധിജി വധക്കേസിൽ കുറ്റക്കാരനെന്നു കണ്ട ആപ്‌തെയെ കേസിലെ മറ്റൊരു പ്രതിയായ നാഥുറാം ഗോഡ്‌സെയ്ക്കൊപ്പം തൂക്കിലേറ്റി. 1949 നവംബർ 15-ന് അംബാല ജയിലിലാണ് ഇരുവരെയും തൂക്കിലേറ്റിയത്[1]
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check |url=
value (help); Check date values in: |accessdate=
(help)